Kottayam

സംസ്കൃതം, ഭഗവത്ഗീത, വിഷ്ണു സഹസ്രനാമം,തുടങ്ങിയ ഗ്രന്ഥങ്ങൾ പഠിപ്പിക്കുന്ന ക്ലാസിന്റെ ഉദ്ഘാടനം നടന്നു

പാലാ – കിഴപറയാർ362 -ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിൽ ആരംഭിക്കുന്ന സംസ്കൃതം, ഭഗവത്ഗീത, വിഷ്ണു സഹസ്രനാമം,തുടങ്ങിയ ഗ്രന്ഥങ്ങൾ പഠിപ്പിക്കുന്ന ക്ലാസിന്റെ ഉദ്ഘാടനം നടന്നു.ജേഷ് സ്വാഗ തം പറഞ്ഞു.കരയോഗം പ്രസിഡന്റ് പ്രസാദ് കൊണ്ട് പറമ്പിൽ ക്ലാസ്സ് ഉദ്ഘാടനംചെയ്തു.

സന്ധ്യാസമയത്ത് കുട്ടികളുടെ ഈശ്വരനാമ ജപവും പ്രാർത്ഥനകളും കുടുംബാന്തരീക്ഷത്തെ ശുദ്ധി കരിക്കുകയും ചെയ്യുന്നു. കുട്ടികളിലും മാതാപിതാക്കളിലുംഏകാഗ്രതയും സത്‌ചിന്തകളും ഉണ്ടാവേണ്ടതു് ഈ കാലഘട്ടത്തിന്റെ മാറ്റിവയ്ക്കാൻ പറ്റത്തില്ലാത്ത ഒരു ഘടകമാണെന്ന് പ്രസാദ് കൊണ്ടൂ പ്പറമ്പിൽ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

ഡി.അജിത് കുമാർ ആശംസകൾ നേർന്നു. അരുൺ കൃഷ്ണ കളമ്പുകാട്ട് നന്ദി അറിയിച്ചതോടുകൂടി യോഗം അവസാനിച്ചു. തുടർന്ന് കുട്ടികൾക്ക് സിദ്ധരൂപം, ബാലപ്രബോധനം, എന്നിവയുടെ ക്ലാസുകൾ ആരംഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top