Kottayam

വിശ്വമോഹനം: ശബരിമല തീർത്ഥാടകർക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി കടപ്പാട്ടുർ ഇടത്താവളം

വിശ്വമോഹനം : ശബരിമല തീർത്ഥാടകർക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി കടപ്പാട്ടൂർ ഇടത്താവളം

കടപ്പാട്ടൂർ ശ്രീമഹാദേവക്ഷേത്രത്തിലെ മണ്‌ഡലമകരവിളക്കു മഹോത്സവത്തിന് നവം ബർ 14-ാം തീയതി വെള്ളിയാഴ്‌ച രാവിലെ 10 മണിക്ക് തുടക്കം കുറിക്കുകയാണ്. തൃക്കട പ്പാട്ടൂരപ്പൻറെ ചൈതന്യവും പ്രകൃതിദത്ത സൗകര്യങ്ങളാലും ക്ഷേത്രാരംഭകാലം മുതൽ ശബരിമലതീർത്ഥാടകർ ഇവിടം അവരുടെ പ്രിയപ്പെട്ട ഇടത്താവളമാക്കി മാറ്റി. ‘വിശ്വമോ ഹനം’ എന്ന പേരു നൽകിയിരിക്കുന്ന ഈ തീർത്ഥാടനകാലയളവിൽ വ്രതശുദ്ധിയുടെ പവിത്രതയ്ക്ക് പ്രാധാന്യം നൽകുകയെന്നതാണ് ദേവസ്വത്തിന്റെ ലക്ഷ്യം.

അതുകൊണ്ടുതന്നെ ദീർഘദൂരയാത്രികരായ, അയ്യപ്പഭക്തർക്കുവേണ്ട എല്ലാസൗകര്യ ങ്ങളും സൗജന്യമായിത്തന്നെ നൽകുവാൻ, ദേവസ്വം ഊന്നൽ നൽകുന്നു. മാത്രമല്ല, അന്നദാനമാഹാത്മ്യം പ്രചരിപ്പിക്കുന്നതിനും, ആരോഗ്യകരമായ ഭക്ഷണം നൽകുക എന്ന ഉദ്ദേശത്തോടെയും “തത്വമസി” എന്ന അന്നദാനപദ്ധതിയിലൂടെ തീർത്ഥാടകാലയളവിൽ രാവിലെ 10 മണിമുതൽക്കും, വൈകുന്നേരം 7 മണിമുതൽക്കും അന്നദാനം നൽകുവാ നുള്ള ക്രമീകരണങ്ങളും പൂർത്തിയായി. തീർത്ഥാടകരുടെ സൗകര്യാർത്ഥം ദേവപ്രസാദ ങ്ങളായ അരവണയും അപ്പവും ലഭ്യമാക്കുന്നതിന് 24 മണിക്കൂറും വഴിപാട് കൗണ്ടർ പ്രവർത്തിക്കും.

നവംബർ 14-ാം തീയതി വെള്ളിയാഴ്‌ച രാവിലെ 10 മണിക്ക് തീർത്ഥാടന മഹോത്സവ ത്തിന്റെയും, അന്നദാനപദ്ധതിയുടെയും ഉദ്ഘാടനകർമ്മം ആദരണീയനായ തിരുവതാം കൂർ, കൊച്ചി ദേവസ്വംബോർഡ് ഓംബുഡ്‌സ്‌മാൻ ജസ്റ്റിസ് കെ.രാമകൃഷ്‌ണൻ, ദേവസ്വം പ്രസിഡൻ്കും ഗുരുവായൂർ ദേവസ്വംബോർഡ് അംഗവുമായ ശ്രീ മനോജ് ബി. നായർ, പാലാ ഡി വൈ എസ് പി ശ്രീ. കെ.സദൻ, പാലാ ശ്രീരാമകൃഷ്‌ണാശ്രമം മഠാധി പതി സ്വാമി വീതസംഗാനന്ദ മഹാരാജ്: എന്നിവരുടെ മഹനീയസാന്നിദ്ധ്യത്തിൽ നിർവ്വ ഹിക്കപ്പെടുകയാണ്.

2011ൽ ക്ഷേത്രത്തെ സർക്കാർ ഔദ്യോഗിക ഇടത്താവളമായി പ്രഖ്യാപിച്ചത്. സർക്കാർതലത്തിൽ നിന്നും തീർത്ഥാടകർക്കായി. ആയുർവ്വേദ-ഹോമിയോ-അലോപ്പതി ഡിസ്പെൻസറികളും 24 മണിക്കൂർ ആംബുലൻസ് സേവനവും, പോലീസ് സേവനവും അനുവദിച്ചിട്ടുണ്ട്.

പ്രസിഡന്റ് : മനോജ് ബി.നായർ

സെക്രട്ടറി

: എൻ.ഗോപകുമാർ

ഖജാൻജി : കെ.ആർ.ബാബു

കമ്മറ്റിയംഗം കെ.ആർ രവി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top