തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: ഈരാറ്റുപേട്ട നഗരസഭയിൽ 16 സീറ്റുകളിലും തീക്കോയി പഞ്ചായത്തിലെ 2 സീറ്റുകളിലും എസ്.ഡി.പി.ഐ

സ്ഥാനാർഥികൾ ജനവിധി തേടും
വരുന്ന തദ്ദേശ 3285 ഭരണ തിരഞ്ഞെടുപ്പിൽ ഈരാറ്റുപേട്ട നഗരസഭയിലെ 16 ഡിവിഷനുകളിലും തീക്കോയി പഞ്ചായത്തിലെ രണ്ടു വാർഡുകളിലും എസ്.ഡി.പി.ഐ സ്ഥാനാർഥികൾ ജനവിധി തേടും. ഏകാധിപത്യ ഭരണത്തിനും വികസന മുരടിപ്പിനുമെതിരേ അവകാശങ്ങൾ അർഹരിലേക്ക് അഴിമതിയില്ലാത്ത വികസനത്തിന് എന്ന മുദ്രാവാക്യ മുയർത്തിയാണ് ഇത്തവണ എസ്.ഡി.പി.ഐ ജനവിധി തേടുന്നത്. ഈരാറ്റുപേട്ടയുടെ സമഗ്ര വികസനമാണ് ലക്ഷ്യം വയ്ക്കുന്നത്. പൊതുജനങ്ങൾക്ക് ഉപകാര പ്രദമാകുന്ന വിവേചനമില്ലാത്ത വികസന കാഴ്ചപ്പാടാണ് എസ്ഡി പിഐ മുന്നോട്ട് വയ്ക്കുന്നത്.

ഈരാറ്റുപേട്ട നഗരസഭാ ഭരണസമിതിക്കെതിരേ വലിയ ജനവികാ രമാണ് നിലവിലുള്ളത്. വികസനകാര്യത്തിൽ പ്രത്യേകിച്ചൊന്നും തന്നെ നടപ്പാക്കാൻ നഗരസഭാ ഭരണസമിതിക്ക് ആയിട്ടില്ല. കഴിഞ്ഞ തവണ ജനങ്ങൾ തന്ന പൂർണമായ പിന്തുണ ഇത്തവണ കൂടുതൽ ഡിവിഷനുകളിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ്ഡിപി.ഐ ജനപ്രതിനിധി കളുള്ള വാർഡുകളിൽ പൂർണമായും വികസനം എസ്ഡിപിഐക്ക് സാധിച്ചിട്ടുണ്ട്. എല്ലാ ഡിവിഷനുകളിലും സമഗ്രവും നടപ്പാക്കാൻ വിവേചനവുമില്ലാത്ത വികസന കാഴ്ചപ്പാടാണ് എസ്ഡിപിഐ മുന്നോട്ട് വയ്ക്കുന്നത്.
വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുന്നവർ
- സി.എച്ച് ഹസീബ് (ഈരാറ്റുപേട്ട ഇലക്ഷൻ കമ്മിറ്റി ചെയർമാൻ, എസ്ഡിപിഐ ജില്ലാ കമ്മിറ്റിയംഗം) ഫോൺ: 9747007996
- അഡ്വ. സി.പി അജ്മൽ (ഈരാറ്റുപേട്ട ഇലക്ഷൻ കമ്മിറ്റി കൺവീനർ(എസ്ഡിപിഐ ജില്ലാ കമ്മിറ്റിയംഗം)
- ഹലിൽ തലപ്പള്ളി (എസ്ഡിപിഐ പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ്)
ഈരാറ്റുപേട്ട നഗരസഭ 16 ഡിവിഷനുകളിലെ എസ്ഡിപിഐ സാരഥികൾ
ഡിവിഷൻ 2- കല്ലുത്താഴം നജ്മ അഫ്സൽ
ഡിവിഷൻ 5- മുരിക്കോലിൽ- ഷാഹുൽ ചായി
ഡിവിഷൻ 6- മാതാക്കൽ- ഷാനിദ ഹിലാൽ
ഡിവിഷൻ 8- ഈലക്കയം- ബിനു നാരായണൻ
ഡിവഷൻ 9- കാരയ്ക്കാട്- യാസർ വെള്ളൂപറമ്പിൽ
ഡിവിഷൻ 10- തെവരുപാറ – ഇസ്മയിൽ കീഴേടം
ഡിവിഷൻ 11 – കുറ്റിമരം പറമ്പ് സ്ജിമി ശിഹാസ്
ഡിവിഷൻ 12 – സുബൈർ വെള്ളാപ്പള്ളി
ഡിവിഷൻ 13 ഹുസൈഫ ലത്തീഫ്
ഡിവിഷൻ 15 സബീർ കുരുവനാൽ
ഡിവിഷൻ 17 അൻസാരി മൗലവി
ഡിവിഷൻ 18 ആബിദ ലത്തീഫ്
ഡിവിഷൻ 20 – റസീന ഹലീൽ
ഡിവിഷൻ 22- ബിഫാന സുൽത്താൻ
ഡിവിഷൻ 23- കെ.യു മാഹിൻ
ഡിവിഷൻ 24- സുമി ഷെരീഫ്
തീക്കോയി പഞ്ചായത്ത്
വാർഡ് 14- കെ.കെ. പരിക്കൊച്ച്
വാർഡ് 13- നേജ്മ പരിക്കൊച്ച്