
പാലാ: പാലായെ ഉത്സവ ലഹരിയിൽ ഏറ്റിയ ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം പ്രധാന വേദിയായ സെൻ്റ്. തോമസ് ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. വൈകുന്നേരം 5:30 ന് ചടങ്ങുകൾ ആരംഭിച്ചു. സ്കൂളിൻ്റെ ഹെഡ്മാസ്റ്ററും കലോത്സവം ജോയിൻ്റ് ജനറൽ കൺവീനറുമായ റവ. ഫാ. റെജിമോൻ സ്കറിയാ സ്വാഗതം അർപ്പിച്ചു.
പാലാ മുനിസിപ്പൽ കൗൺസിലർ ശ്രീമതി ബിജി ജോജോ അധ്യക്ഷയായ ചടങ്ങ് പാലാ നഗരസഭ ചെയർമാൻ ശ്രീ. തോമസ് പീറ്റർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പാലാ എ. ഇ. ഒ ശ്രീ.സജി കെ ബി കലോത്സവ അവലോകനം അവതരിപ്പിച്ചു. മുനിസിപ്പൽ കൗൺസിലർ ലീനാ സണ്ണി സമ്മേളനത്തിന് ആശംസകൾ അർപ്പിച്ചു.

തോമസ് പീറ്റർ സമ്മേളനം ഉൽഘാടനവും, വിജയികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കലോത്സവം ജനറൽ കൺവീനർ റെജി കെ മാത്യു,ടോബിൻ അലക്സ് റിസപ്ഷൻ കമ്മിറ്റി കൺവീനർ ജോബി കുളത്തറ , ഫിനാൻസ് കമ്മിറ്റി കൺവീനർ രാജേഷ് മാതു പബ്ലിസിറ്റി കൺവീനർ ജിസ് കടപ്പൂര്, എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. യോഗത്തിന് പ്രോഗ്രാം കമ്മിറ്റി കൺവീനർ അനൂപ് മറ്റം കൃതജ്ഞതയും അർപ്പിച്ചു.
പാലാ സെൻ്റ്. മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ,ഹൈസ്കൂൾ വിഭാഗത്തിൽ പാലാ സെൻ്റ് മേരീസും ഹയർ സെക്കൻഡറിയും ഒന്നാമതെത്തി.യു.പി വിഭാഗത്തിൽ പാലാ സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളും,എൽ പി വിഭാഗത്തിൽ പാലാ സെന്റ് മേരീസ് എൽ പി സ്കൂളും ഒന്നാമതെത്തി.ജനസദസ്സ് കൊണ്ട് ഈ കലോത്സവം ഏറെ ശ്രദ്ധേയമായിരുന്നു.