കോട്ടയം:വില സ്ഥിരതാ ഫണ്ട് രജിസ്ട്രേഷൻ പുതുക്കാനുള്ള അവസരം നൽകണം, റബർ ഡീലേഴ്സ് അസോസിയേഷൻ മീനച്ചിൽ താലൂക്ക് റബർ ഡീലേഴ്സ് അസോസിയേഷൻ കഴിഞ്ഞദിവസം കൂടിയ യോഗത്തിൽ വില സ്ഥിരതാ ഫണ്ട് 180 രൂപയിൽ നിന്ന് 200രൂപ ആക്കിയ സർക്കാർ നടപടിയിൽ അനുമോദനം അറിയിച്ചു. മുൻപ് റബ്ബർ വില 200 രൂപ അടുത്ത് ഉണ്ടായിരുന്നതിനാൽ കർഷകർ ഭൂരിഭാഗം പേരും ഈ വർഷത്തെ രജിസ്ട്രേഷൻ പുതുക്കിട്ടില്ലാത്തതിനാൽ രജിസ്ട്രേഷൻ പുതുക്കുന്നതിനായി ഒരു മാസത്തേക്ക് കൂടി സൈറ്റ് ഓപ്പൺ ചെയ്ത് നൽകുന്നതിനുള്ള നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടു. ടി സൈറ്റ് ഓപ്പൺ ചെയ്താൽ മാത്രമേ വില സ്ഥിരതാ ഫണ്ട്

200 രൂപ ആക്കിയതിന്റെ മുഴുവൻ പ്രയോജനവും കർഷകർക്ക് ലഭിക്കുവാൻ അവസരം ഉണ്ടാവുകയുള്ളൂ എന്ന് അഭിപ്രായപ്പെട്ടു. പ്രസിഡന്റ് സോജൻ തറപ്പേലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജോസുകുട്ടി പൂവേലിൽ, പി എം മാത്യു ചോലിക്കര,സിബി വി എ, ഗിൽബി നെച്ചിക്കാട്ട്, സുരിൻ പൂവത്തുങ്കൽ എന്നിവർ പ്രസംഗിച്ചു.