പാലാ ഉപജില്ലാ കലോത്സവം വാഹന പാർക്കിംഗ് സംവിധാനം ഏവരുടെയും ശ്രദ്ധ ആകർഷിച്ചു.

പാലാ ഉപജില്ലാ കലോത്സവത്തിന്റെ ഒന്നാം ദിവസം ഏറ്റവും അനുയോജ്യമായ വാഹന പാർക്കിംഗ് സംവിധാനമാണ് ക്രമീകരിച്ചത്.മത്സര വേദിയുടെ സമീപത്തു തന്നെ കുട്ടികളെ ഇറക്കുവാനും തുടർന്ന് ക്രമമായ രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുവാനും,കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിലും,
സെൻ്റ് തോമസിലെ നേതൃത്വത്തിൽ നേതൃത്വത്തിൽ വളരെ വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തത്.കുട്ടികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും കൃത്യമായ സ്റ്റേജിൽ എത്തിച്ചേരുവാനുള്ള സഹായങ്ങളും ഒരുക്കിയിരുന്നു.രാവിലെയും മത്സരത്തിനു ശേഷവും കുട്ടികൾക്ക് യഥാക്രമം തിരികെ പോവാനും കഴിഞ്ഞു എന്നത് ഈ കലോത്സവത്തിന്റെ പ്രധാന നേട്ടമാണ്.

ഓരോ ദിവസവും ഗതാഗത സംബന്ധമായ ക്രമീകരണവും ക്രോഡീകരണവും വിലയിരുത്തുമെന്നും കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. പാലാ ഉപജില്ലാ എച്ച് എം. ഫോറത്തിൻ്റെ നേതൃത്തിൽ വേഴങ്ങാനം എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ ജിനോ ജോർജ്ജം, ടീം സെൻ്റ് തോമസത്തിലെ അദ്ധ്യാപകരും, കുട്ടികളും, ചേർന്നാണ് ക്രമീകരണം നടത്തിയത്.