Kottayam

ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ 12 കോടി 27 ലക്ഷം രൂപയുടെ പദ്ധതികൾ പൂർത്തീകരിച്ചു. 77 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തികൾ അവസാന ഘട്ടത്തിൽ :- ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ

ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ 12 കോടി 27 ലക്ഷം രൂപയുടെ പദ്ധതികൾ പൂർത്തീകരിച്ചു. 77 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തികൾ അവസാന ഘട്ടത്തിൽ :- ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ

ഭരണങ്ങാനം :- കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ 12 കോടി 27 ലക്ഷം രൂപയുടെ പദ്ധതികൾ പൂർത്തീകരിച്ചു കഴിഞ്ഞതായും 77 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തികൾ നടന്നുവരുന്നതായും ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. ഭരണങ്ങാനം, കരൂർ, കടനാട്, മീനച്ചിൽ എന്നീ നാല് പഞ്ചായത്തുകളിലായി 53 വാർഡുകളാണ് ഭരണങ്ങാനം ഡിവിഷനിൽ ഉള്ളത്. കുടിവെള്ളം, ശുചിത്വം, ആരോഗ്യമേഖല, തെരുവുവിളക്കുകൾ, റോഡുകളുടെ നവീകരണം, അംഗൻവാടികളുടെ നിർമ്മാണവും, പുനരുദ്ധാരണവും, ലൈഫ് ഭവന പദ്ധതി, പാലിയേറ്റീവ് കെയർ എന്നീ മേഖലകളിലാണ് പ്രധാനമായും പദ്ധതികൾ നടപ്പിലാക്കിയത്.

121 മിനി മാസ്റ്റ് ലൈറ്റുകൾക്കായി ഒരു കോടി 51 ലക്ഷം രൂപ, പുതിയ കിണർ, മോട്ടോർ, ഓവര്‍ ഹെഡ് ടാങ്കുകൾ, പൈപ്പ് ലൈനുകൾ, ക്ലോറിനേറ്റർ, ഫിൽട്ടറിംഗ് യൂണിറ്റ് എന്നിവയ്ക്കായി ഒരു കോടി 47 ലക്ഷം രൂപ, വിവിധ സ്കൂളുകളിൽ സാനിറ്റേഷൻ കോംപ്ലക്സുകൾ, ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ്, റിംഗ് കമ്പോസ്റ്റ്, ബയോ കമ്പോസ്റ്റ്ർ ബിൻ, ജി-ബിൻ, ജലഗുണ നിലവാര പരിശോധന ലാബ് എന്നിവയ്ക്കായി ഒരു കോടി 67 ലക്ഷം രൂപ, റീടാറിങ്, കോൺക്രീറ്റിങ്, ക്രാഷ് ബാരിയറുകൾ, കലുങ്കുകൾ, ഓടകൾ എന്നിവ നിർമ്മിക്കുന്നതിന് രണ്ടു കോടി 77 ലക്ഷം രൂപ, പുതിയ അംഗൻവാടി കെട്ടിടം, അംഗൻവാടി നവീകരണം, അംഗൻവാടികളുടെ അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കായി 57 ലക്ഷം രൂപ, മീനച്ചിൽ പഞ്ചായത്തിൽ ബഡ്സ് സ്കൂളിന് കെട്ടിടം വാങ്ങുന്നതിന് 30 ലക്ഷം രൂപ, പുതിയ ആശുപത്രി കെട്ടിടങ്ങളുടെ നിർമ്മാണം, ഫിറ്റ്നസ് സെൻററുകൾ,

ഓപ്പൺ ജിം, ഇൻഡോർ ഷട്ടിൽ കോർട്ട്, മിനി ഓപ്പൺ സ്റ്റേഡിയം എന്നിവയ്ക്കായി രണ്ടു കോടി 20 ലക്ഷം രൂപ, മൂന്ന് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾക്ക് പത്തു ലക്ഷം രൂപ, കുടുംബശ്രീ സൂക്ഷ്മ സംരംഭങ്ങൾ, വിവിധക്ഷീര സംഘങ്ങൾക്ക് റിവോൾവിംഗ് ഫണ്ട്, ഓട്ടോമാറ്റിക് മിൽക്ക് കളക്ഷൻ യൂണിറ്റ്, എന്നിവയ്ക്കായി 32 ലക്ഷം രൂപ, വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി പുതിയ ട്രാൻസ്ഫോമറും, ലൈനുകളും സ്ഥാപിച്ചതിന് 32 ലക്ഷം രൂപ, സ്കൂളുകളിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിന് 15 ലക്ഷം രൂപ, ലൈഫ് ഭവന പദ്ധതി, വിവിധ ആശുപത്രികളിലെ പാലിയേറ്റീവ് യൂണിറ്റ് എന്നിവയ്ക്കായി 65 ലക്ഷം രൂപ, കൃഷിയ്ക്കും അനുബന്ധ മേഖലകൾക്കുമായി 27 ലക്ഷം രൂപ എന്നിവയാണ് പ്രധാനമായി അനുവദിച്ചിരിക്കുന്ന പദ്ധതികൾ. നിർമ്മാണം ആരംഭിച്ച നാല് റോഡുകളുടെയും, രണ്ട് സാനിറ്റേഷൻ കോംപ്ലക്സുകളുടെയും നിർമ്മാണ പ്രവർത്തികൾ ഒരു മാസത്തിനുള്ളിൽ പൂർത്തീകരിക്കും. 30 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മീനച്ചില്‍ പഞ്ചായത്തിലെ വട്ടോത്തുകുന്നേല്‍ ഭാഗം കുടിവെള്ള പദ്ധതിയുടെ കിണറിന്റെ മുടങ്ങി കിടക്കുന്ന നിര്‍മ്മാണം മഴ മാറിയാല്‍ ഉടനെ ആരംഭിക്കും.

ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും, പൊതുജനങ്ങളുടെയും ആത്മാർത്ഥമായ സഹകരണം ഒന്നുകൊണ്ടുമാത്രമാണ് ഇത്രയും പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിഞ്ഞതെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top