പാലാ :ലോറി കടയിലേക്ക് ഇടിച്ചു കയറി കട നിശ്ശേഷം തകർന്നു .ഇന്ന് രാവിലെ 6.15 ഓടെയാണ് ലോറി കടയിലേക്ക് ഇടിച്ചു കയറിയത്.ഡ്രൈവർ ഉറങ്ങി പോയതാണെന്നാണ് പ്രാഥമിക നിഗമനം .

കാടായിരിക്കുന്ന ഭാഗത്ത് ആൾക്കാർ കൂട്ടം കൂടുന്ന സ്ഥലമാണ് .അതി രാവിലെ ആയതിനാൽ വൻ അപകടം ഒഴിവായി .പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.