Kerala

കൊള്ളാം കുഞ്ഞേ നിന്നിഷ്ടം തള്ളാൻ പാടില്ലെന്നാലും :തുരുത്തിലുള്ളവരെ ഉൾക്കൊള്ളാൻ എൽ ഡി എഫിൽ പുതിയ നീക്കം 

പാലായങ്കം 16 :കൊള്ളാം കുഞ്ഞേ നിന്നിഷ്ടം തള്ളാൻ പാടില്ലെന്നാലും,ഞാൻ അങ്ങോട്ടേക്കില്ലിപ്പോൾ മാനം നോക്കി സഞ്ചാരം എന്ന പദ്യം പഴയ പ്രൈമറി ക്‌ളാസിലേതാണ് .എന്നാലും പാലായിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ആ പദ്യ ശകലം ഇന്നും പ്രസക്തമാണ് . കേരളാ കോൺഗ്രസ് എമ്മിന്റെ തുരുത്തിലുള്ളവരെ ഉൾക്കൊള്ളാൻ എൽ ഡി എഫിൽ പുതിയ നീക്കം നടക്കുന്നതായി സൂചന.കേരളാ കോൺഗ്രസ് എമ്മിന്റെ തുരുത്തിൽ കഴിയുന്ന ദമ്പതികളെ ഉൾക്കൊള്ളാൻ എൽ ഡി എഫിൽ തകൃതിയായ നീക്കങ്ങൾ ആരംഭിച്ചു.ജനങ്ങളുമായി ബന്ധമുള്ള തുരുത്തേൽ ദമ്പതികളെ പിണക്കിയാൽ കളി പാളുമെന്ന് ഇപ്പോൾ എൽ ഡി എഫിനും മനസ്സിലായിട്ടുണ്ട് .

ഭരണം ലഭിക്കണമെങ്കിൽ തുരുത്തേൽ ദമ്പതികളുടെ വിജയം അനിവാര്യമായി വന്നിരിക്കുകയാണ് .ഇവിടെ നിന്നും ഇടഞ്ഞാൽ ഇവർ യു ഡി എഫിന്റെ സ്ഥാനാര്ഥിയാവുമെന്നു ഏകദേശ ധാരണ ആയിട്ടുണ്ട്.ഇതറിയാവുന്ന എൽ ഡി എഫ് നേതാക്കളാണ് അടിയന്തിര നീക്കങ്ങൾ നടത്തുന്നത് .ഒന്നാം വാർഡ് വനിതയായതിനാൽ ബെറ്റി ഷാജു തുരുത്തേലിന് വിജയം അനായാസമാണ്.

എന്നാൽ ഇവർ യു ഡി എഫ് സ്ഥാനാർത്ഥിയായി വന്നാലും വിജയിക്കുമെന്നാണ് നാട്ടാരുടെ അഭിപ്രായം .രണ്ടാം വാർഡിൽ ഷാജു തുരുത്തൻ മൂന്നു തവണ വീട് കയറിയെന്നു എൽ ഡി എഫ് നേതാക്കൾ തന്നെ സാക്ഷ്യപ്പെടുത്തുമ്പോൾ ഈ ദമ്പതികളെ ഉൾക്കൊള്ളുന്നതാണ് എൽ ഡി എഫിന് സുരക്ഷിതമെന്ന നിലയിലായി കാര്യങ്ങൾ .അതിൽ പ്രകാരം രണ്ടാം വാർഡ് ഷാജുവിന്‌ കൊടുത്താൽ വിജയമുറപ്പാണ് .

അപ്പോൾ പിന്നെ രണ്ടാം വാർഡിൽ സിപിഎം കണ്ടു വച്ചിരിക്കുന്ന ജോസിൻ ബിനോ എവിടെ നിൽക്കും.അതിനാണ് തോമസ് പീറ്റർ വിജയിച്ച മൂന്നാം വാർഡ് സിപിഐ (എം) ചോദിക്കുന്നത്.എന്നാൽ ഒരു തവണ കൊടുത്താൽ അടുത്ത തവണ സിറ്റിംഗ് സീറ്റ് ആണെന്ന അവകാശ വാദത്തിൽ സീറ്റ് നഷ്ടപ്പെടുമെന്ന ആശങ്ക തോമസ് പീറ്ററിനുമുണ്ട് .ആയൊരു കെണിയിലാണ് ഇപ്പോൾ എൽ ഡി എഫ് .

തുരുത്തേൽ ദമ്പതികളെ ഉൾക്കൊള്ളണമെന്ന് എൽ ഡി എഫ് തീരുമാനിക്കാൻ കാരണം മറ്റൊന്നുമല്ല.ഭരണ തുടർച്ച തന്നെ .എട്ടാം വാർഡിലെ സിജി ടോണി ഇപ്പോൾ ഏകദേശം വിജയിച്ച മട്ടിലാണ് .ഒൻപതാം വാർഡായ മൂന്നാനി വാർഡിലെ സ്ഥിതിയും യു ഡി എഫിന് അനുകൂലമാണ്.രണ്ടു സീറ്റിൽ ഇപ്പോൾ തന്നെ യു ഡി എഫ് മുന്നേറുന്നത് തങ്ങൾക്കു ഗുണകരമല്ലെന്നും കണ്ടാണ് ഇപ്പോൾ തുരുത്തേൽ ദമ്പതികളെ അനുനയിപ്പിക്കാൻ ചർച്ച നടക്കുന്നത് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top