Kottayam

കുട്ടികളുടെ ആരോഗ്യത്തിനും ,വിദ്യാഭ്യാസത്തിനും പാലാ നഗരസഭാ മുൻഗണന നൽകിയെന്ന് നഗരസഭാ ചെയർമാൻ തോമസ് പീറ്റർ

പാലാ: കുട്ടികളുടെ ആരോഗ്യത്തിനും ,വിദ്യാഭ്യാസത്തിനും അനുകൂല സാഹചര്യം സൃഷ്ടിക്കുവാൻ പാലാ നഗരസഭ എന്നും മുൻകൈ എടുക്കുമെന്ന് പാലാ നഗരസഭാ ചെയർമാൻ തോമസ് പീറ്റർ അഭിപ്രായപ്പെട്ടു .പാലാ നഗരസഭയിലെ സ്മാർട്ട് അങ്കണവാടി യുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്റർ.

സ്ഥലം വാർഡ് മെംബർ സാവിയോ കാവുകാട്ടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന യോഗത്തിൽ കൗൺസിലർമാരായ ആൻ്റോ ജോസ് പടിഞ്ഞാറെക്കര ,ബൈജു കൊല്ലമ്പറമ്പിൽ ,ബിന്ദു മനു, നീനാ ജോർജ്കുട്ടി ,ലീനാ സണ്ണി ,ജോസിൻ ബിനോ ,സിജി പ്രസാദ് എന്നിവരും ,ജോഷി വെട്ടുകാട്ടിൽ ( റോട്ടറി ക്ലബ്ബ് പ്രസിഡണ്ട്), എ. എക്സി എ സിയാദ് ,ശ്രീജിത്ത് ,ബിജു പാലൂപ്പടവിൽ ,അമൽ ബ്രൈറ്റ് ,ഡോ :ജോർജ് മൂലയിൽ ,ഐ.സി.ഡി.എസ് സൂപ്പർവൈസർ ജ്യോതി കുമാർ ,അങ്കണവാടി ടീച്ചർ ജാസ്മിൻ,  എന്നിവർ പ്രസംഗിച്ചു .

റോട്ടറി ക്ലബ്ബ് അങ്കണവാടിക്ക് സംഭാവന ചെയ്ത വാട്ടർ പ്യൂരിഫയറിൻ്റെ ഉദ്ഘാടനം ജോഷി വെട്ടുകാട്ടിൽ നിർവ്വഹിച്ചു. ഒന്നര ലക്ഷം രൂപ വിലയുള്ള ഇൻട്രാക്റ്റീവ് പാനൽ ഇലട്രോണിക് ബോർഡ്., വാട്ടർ പ്യൂരിഫയർ കമ്യൂണിറ്റി ഹാൾ ,കളിസ്ഥലം ,ബേബി ടോയ്‌ലറ്റ് തുടങ്ങി നിരവധി സൗകര്യങ്ങൾ ഈ സ്മാർട്ട് അങ്കണവാടിയിലുണ്ട്.ഇത്തരത്തിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയ സ്ഥലം മെമ്പർ സാവിയോ കാവുകാട്ടിനെ യോഗം ഐക്യകണ്ഠേന അഭിനന്ദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top