പാലാ: പാലാ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് യൂബർ ടാക്സി തടഞ്ഞ് പാലായിലെ ടാക്സി ഡ്രൈവർമാർ .

യൂബർ ടാക്സി കൂലി കുറച്ചോടുന്നത് തങ്ങളുടെ തൊഴിലിനെ ബാധിക്കുമെന്ന് പറഞ്ഞാണ് ടാക്സി ഡ്രൈവർമാർ യൂബർ തടഞ്ഞത്. എറണാകുളം സ്വദേശിയായ നജീബ് എന്ന തൊഴിലാളി ഓടിച്ചിരുന്ന യൂബർ ടാക്സിയാണ് ടാക്സി ഡ്രൈവർമാർ തടഞ്ഞത്.
സ്ഥലത്തുണ്ടായിരുന്ന പോലീസുദ്യോഗസ്ഥൻ പറഞ്ഞതിൽ പ്രകാരം നെടുമ്പാശേരി എയർപോർട്ടിൽ പോവേണ്ട വനിതകളടക്കമുള്ള യാത്രക്കാരെ പോകാൻ അനുവദിക്കുകയായിരുന്നു.

ഇനി ഇത് വഴി വരരുതെന്ന് ടാക്സിക്കാർ മുന്നറിയിപ്പ് നൽകി വിട്ടയക്കുകയായിരുന്നു. വാക്ക് തർക്കത്തിൽ നാട്ടുകാരും ഇരുപക്ഷത്തുമായി കക്ഷി ചേർന്നു .