പാലാ : കേരളാ കോൺഗ്രസ് ബിയിലെ മുതിർന്ന സംസ്ഥാന നേതാക്കൾ ബി ജെ പിയിൽ എത്തിയതിന് പിന്നാലെ കോട്ടയം ജില്ലയിലെ കേരളാ കോൺഗ്രസ് ബി ജില്ലാ , നിയോജക മണ്ഡലം നേതാക്കളും ബി ജെ പിയിൽ ചേർന്നു.

പാലായിൽ നടന്ന സമ്മേളനത്തിൽ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ഷാളണിയിച്ച് നേതാക്കളായ അനൂപ് പിച്ചകപ്പള്ളിൽ, C K ശിശുപാലൻ, ജിതിൻ മോഹൻ, ധനേഷ് R,സോജൻ തോമസ്, ബിനേഷ് തോമസ്, തുടങ്ങിയവരെ സ്വീകരിച്ചു. ബി.ജെ.പി. പാലാ നി : മണ്ഡലം പ്രസിഡന്റ് അനീഷ് G അധ്യഷതവഹിച്ച സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ഉത്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സെബി പറമുണ്ട മുഖ്യ പ്രഭാഷണം നടത്തി,
ജില്ലാ ജനറൽ സെക്രട്ടറി NK ശശിധരൻ, നിയോജക മണ്ഡലം പ്രഭാരി സുദീപ് നാരായൺ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് K K രാജൻ, ഹരി ഉണ്ണിപ്പള്ളിൽ,

ജിജോ മൂഴയിൽ , പ്രസാദ് വരിക്ക നെല്ലിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. മനോജ് മാഞ്ചേരി സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ വേണു വേങ്ങയ്ക്കൽ നന്ദി പ്രകാശിപ്പിച്ചു.