Kottayam

അയർക്കുന്നത്ത് റെഡി റ്റു ഈറ്റ് ഫുഡ് സ്റ്റാൾ, കാർഷിക നേഴ്സറി, ഇക്കോ ഷോപ്പ്, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ എന്നിവയുമായി പള്ളം എഫ്.പി.ഒ.

. അയർക്കുന്നം : കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അംഗീകാരത്തോടെ അയർക്കുന്നം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പള്ളം ബ്ലോക്ക് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് മാർക്കറ്റിങ്ങ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പള്ളം ബ്ലോക്ക് പഞ്ചായത്തിൻ്റെ സഹകരണത്തോടെ ആരംഭിക്കുന്ന റെഡി റ്റു കുക്ക് – പഴം, പച്ചക്കറി സ്റ്റാളിൻ്റെയും അനുബന്ധ സംരംഭങ്ങളുടെയും സംയുക്‌ത ഉദ്ഘാടനം 20 ന് തിങ്കളാഴ്ച ചാണ്ടി ഉമ്മൻ എം.എൽ.എ നിർവ്വഹിക്കും.

വൈകിട്ട് അഞ്ചിന് പുതുമന ബിൽഡിങ്ങിലുള്ള സൊസൈറ്റി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പ്രൊഫ. ടോമിച്ചൻ കെ ജോസഫ് അദ്ധ്യക്ഷത വഹിക്കും. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ മുഖ്യപ്രഭാഷണം നടത്തും. പ്രോജക്ട് ഓഫീസർ പി.വി. ജോർജ് പുരയിടം പദ്ധതിരേഖ അവതരിപ്പിക്കും. പള്ളം എഫ്.പി.ഒ പ്രസിഡൻ്റ് ജയിംസ് പുതുമന , പഞ്ചായത്ത് പ്രസിഡൻ്റ് സീനബിജു നാരായണൻ ജില്ലാ പഞ്ചായത്തംഗം റെജി എം ഫിലിപ്പോസ് , ബ്ലോക്ക് വൈസ് പ്രസിഡൻ്റ് രജനി അനിൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സാബു പുതുപ്പറമ്പിൽ,

ലിസമ്മ ബേബി, സുജാത ബിജു, ഗ്രാമ പഞ്ചായത്തംഗം ഷീനാ മാത്യു വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി.പി. പത്മനാഭൻ, ജോയി കൊറ്റം, ജോസഫ് ചാമക്കാല , സി ബി താളിക്കല്ല്, ജെ. സി. തറയിൽ, രവിക്കുട്ടൻ പാണിശ്ശേരിൽ, എഫ്.പി.ഒ സെക്രട്ടറി കെ.കെ.ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും. നാഷണൽ കോ ഓപ്പറേറ്റീവ് ഡവലപ്മെൻ്റ് കോർപ്പറേഷൻ – എൻ.സി.ഡി.സി -യുടെ നേതൃത്വത്തിൽ ക്ലസ്റ്റർ ബെയ്സ്ഡ് ബിസിനസ്സ് ഓർഗനൈസേഷൻ -സി.ബി.ബി. ഒ-ആയ പാലാ രൂപതാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് അയർക്കുന്നത്ത് പള്ളം ബ്ലോക്ക് തല എഫ്.പി.ഒ ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽപ്പെടുത്തി എഫ്.പി.ഒ യിലെ വനിതകൾക്കായാണ് റെഡി റ്റു കുക്ക് – പഴം പച്ചക്കറി സ്റ്റാൾ ആരംഭിക്കുന്നത്. മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇൻഡ്യ -എം.പി.ഐ-യുടെ മാംസോൽപ്പന്നങ്ങളും മൽസ്യഫെഡിൻ്റെ ഉൽപ്പന്നങ്ങളും വിഷരഹിതമായ നാടൻ ഭക്ഷ്യോൽപ്പന്നങ്ങളും പച്ചക്കറി തൈകൾ തുടങ്ങി നാടൻ, വിദേശ ഫലവൃക്ഷ തൈകളും അയർക്കുന്നത്ത് ലഭ്യമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top