Kerala

ഡോക്ടർമാർക്കെതിരെ ആക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്വയരക്ഷക്ക് കുരുമുളക് സ്പ്രേ നൽകുവാൻ ഐ.എം.എ

ഡോക്ടർമാർക്കെതിരെ ആക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്വയരക്ഷക്ക് കുരുമുളക് സ്പ്രേ നൽകുവാൻ ഐ.എം.എ പാലാക്കാട് യൂണിറ്റ് രംഗത്ത്.

ആക്രമണഭീഷണി നേരിടുന്ന അടിയന്തരഘട്ടങ്ങളില്‍ സ്വയരക്ഷ ഉറപ്പുവരുത്താന്‍ മാത്രമാണിതെന്നാണ് ഐഎംഎ ഭാരവാഹികള്‍ വ്യക്തമാക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ സ്ഥാപനങ്ങളില്‍ സംവിധാനമുണ്ടാക്കേണ്ടതിന്റെ ആവശ്യകത ബോധിപ്പിക്കാന്‍ ഇതുമൂലം കഴിയുമെന്നും സംഘടന പറയുന്നു.

കോഴിക്കോട് താമരശ്ശേരി ഗവ. താലൂക്കാശുപത്രിയില്‍ കഴിഞ്ഞ ദിവസം ഒന്‍പതു വയസ്സുകാരി മരിച്ചതിനെത്തുടര്‍ന്ന് കുട്ടിയുടെ അച്ഛന്‍ ഡോക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇത് കാരണമാണ് പാലക്കാട് ഐഎംഎയുടെ നടപടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top