പാലാ: ഇന്ന് പാലായിൽ രാവിലെ വന്ന ജോലിക്കാർ കുടുങ്ങിയത് തന്നെ ,രാവിലെ സ്വകാര്യ ബസിൽ വന്ന കച്ചവട സ്ഥാപനങ്ങളിലെ തൊഴിലാളികളും ,ഉദ്യോഗസ്ഥരും വൈകിട്ട് വീട്ടിൽ പോകണമെങ്കിൽ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ടി വരും.

ഇന്നലെ പാലാ നഗരത്തിൽ ഉണ്ടായ എസ്.എഫ്.ഐ സ്വകാര്യ ബസ് ജീവനക്കാരുമായുള്ള സംഘർഷത്തെ തുടർന്നാണ് ഇന്ന് ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്. ആയിരക്കണക്കായ തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കുമാണ് ഇത് മൂലം ബുദ്ധിമുട്ടുണ്ടായിട്ടുള്ളത്. പല തൊഴിലാളികളും നേരത്തെ ജോലി നിർത്താനുള്ള ഒരുക്കത്തിലാണ്.
ഇതിനിടെ ചില സ്വകാര്യ ബസുകൾ ഓടിയതിനെ ബാക്കി തൊഴിലാളികൾ ചോദ്യം ചെയ്യുകയും ,ബസ് തടയുകയും ചെയ്തിട്ടുണ്ട്. ചില ബസുകൾ ടൗണിൽ കയറാതെ ഓടുകയും ചെയ്തത് സ്വകാര്യ ബസ് തൊഴിലാളികളിൽ അസ്വാരസ്യം ഉളവാക്കിയിട്ടുണ്ട് .

എസ്.എഫ്.ഐ യുടെ പ്രവർത്തകയ്ക്ക് കൺസഷൻ അനുവദിക്കാഞ്ഞത് ചോദ്യം ചെയ്ത എസ്.എഫ്.ഐ നേതാവിനെ മർദ്ദിച്ചതാണ് തുടക്കം. ഇന്നലെ എസ്.എഫ്.ഐ യുടെ പ്രതിഷേധ യോഗത്തിനിടെ സ്വകാര്യ ബസ് ജീവനക്കാരെ സംഘം ചേർന്ന് മർദ്ദിച്ചതിനെ തുടർന്നാണ് ബസ് ജീവനക്കാർ ഇന്ന് മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്.