Kerala

മുതിർന്ന ഫോട്ടോഗ്രഫറും ചിത്രകാരനും ആയിരുന്ന മോഹനൻ പരമേശ്വർ (62) അന്തരിച്ചു

 

ആലപ്പുഴ :മുതിർന്ന ഫോട്ടോഗ്രഫറും ചിത്രകാരനും ആയിരുന്ന മോഹനൻ പരമേശ്വർ (62) അന്തരിച്ചു.സംസ്‌കാരം നാളെ രാവിലെ 9.30ന് ആലപ്പുഴ പുന്നപ്ര രാജ്‌ഭവൻ വീട്ടിൽ പ്രാർഥനാ ശുശ്രൂഷകൾ തുടങ്ങി പുന്നപ്ര സെൻ്റ് ജോസഫ്‌സ് ഫൊറോന പള്ളിയിൽ.

പഴവീട് ആശാരിപറമ്പ് വീട്ടിൽ പരേതരായ പരമേശ്വരൻ ആചാരിയുടെയും അമ്മിണിയുടെയും മകനാണ്.എസ്‌ ഡി കോളജിൽ പ്രീഡിഗ്രി പഠനത്തിന് ശേഷം ജ്യേഷ്‌ഠനും ചിത്രകലാ അധ്യാപകനും ആയിരുന്ന ദാസൻ ആചാരിയിൽ നിന്നു ചിത്രകലയും ഫോട്ടോഗ്രഫിയും പഠിച്ചു.

നഗരത്തിലെ പ്രതിഛായ സ്റ്റുഡിയോയിലൂടെ ഫോട്ടോഗ്രഫി ജോലി തുടങ്ങി.പത്രങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും സംഘടനകൾക്കും പ്രസ് ഫോട്ടോ എടുത്തു 40 വർഷത്തോളം ജോലി ചെയ്തു.ഒടുവിൽ ദീപിക പത്രത്തിൽ ഫോട്ടോഗ്രഫറായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top