പാലാ:- ക്രൈസ്തവ മാനേജുമെന്റ് സ്കൂളുകളിലെ അധ്യാപകരുടെ നിയമനങ്ങൾ തടസ്സപ്പെടുത്തുന്ന സർക്കാർ നയത്തിൽ ഭരണത്തിൽ പങ്കാളിത്തമുള്ളവരുടെ നിലപാട് വ്യക്തമാക്കണമെന്ന് കേരളാ കോൺഗ്രസ്. സുപ്രീം കോടതിയുടെ അനുകൂല വിധിയുണ്ടായിട്ടും ക്രൈസ്തവ മാനേജുമെന്റ് അധ്യാപകരെ മന:പൂർവ്വം ദ്രോഹിക്കുന്നത് പ്രതിഷേധാർഹമാണ്.

എൻ. എസ്.എസ് സ്കൂളുകളിലെ നിയമനം അംഗീകരിക്കുകയും ക്രൈസ്തവ മാനേജുമെന്റിന് നിയമനാംഗീകാരം നിഷേധിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. ഭിന്നശേഷി വിഭാഗത്തിലുള്ളവരെ മുഖ്യധാരയിൽ എത്തിക്കുന്നതിന് ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്നത് ക്രൈസ്തവ സ്ഥാപനങ്ങളും സന്യസ്തരുമാണ്. ഇതു മറന്നു കൊണ്ട് ഭിന്നശേഷി നിയമന ങ്ങൾക്ക് ക്രൈസ്തവ മാനേജുമെന്റുകൾ എതിരാണെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാദം അപലപനീയമാണ്.
ശമ്പളമില്ലാത്ത അധ്യാപകരുടെ വിഷയം നിയമസഭയിൽ ഉന്നയിച്ച മോൻസ് ജോസഫ് എം.എൽ.എയെ നിയോജക മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം സന്തോഷ് കാവുകാട്ട് യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോർജ് പുളിങ്കാട് അദ്ധ്യക്ഷത വഹിച്ചു.തോമസ് ഉഴുന്നാലിൽ, ഡോ.സി.കെ ജയിംസ്, കുര്യാക്കോസ് പടവൻ, തങ്കച്ചൻ മണ്ണൂശേരി, അഡ്വ. ജോബി കുറ്റിക്കാട്ട്, ജയിംസ് തെക്കേൽ , ജോഷി വട്ടക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
