കട്ടപ്പനയിൽ ഹോട്ടലിൻ്റെ ഓട വൃത്തിയാക്കുന്നതിനിടെ അപകടം.മൂന്നു പേരാണ് മരിച്ചത് . ആദ്യം ഒരാൾ ഓടയിൽ കുടുങ്ങുകയും ഇയാളെ രക്ഷിക്കാനിറങ്ങുമ്പോൾ മറ്റുരണ്ട് പേർ കുടുങ്ങിപ്പോവുകയുമായിരുന്നു.

ഓറഞ്ച് എന്ന ഹോട്ടലിലായിരുന്നു സംഭവം. മരിച്ചവരിൽ രണ്ടുപേർ കമ്പം സ്വദേശി ജയറാം ഗൂഡല്ലൂർ സ്വദേശി സെൽവം എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നാമത്തെ ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല ജെസിബി ഉപയോഗിച്ച് ഓട പൊളിച്ച് നീക്കിയശേഷമായിരുന്നു രക്ഷാപ്രവർത്തനം.