പാലാ :തിരുവതാം കൂർ ദേവസ്വത്തിന് ഒരു നഷ്ടവും ഇന്ന് വരെ ഉണ്ടാക്കിയിട്ടില്ല ;അഴിമതി ചെയ്തിട്ടില്ലെന്നുള്ള ഉത്തമ ബോധ്യം ഉള്ളത് കൊണ്ടാണ് നാൽപ്പതോളം ഹൈന്ദവ സമുദായങ്ങൾ നടത്തിയ അയ്യപ്പ സംഗമത്തിനു പിന്തുണ നൽകിയതെന്നും തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് അഡ്വ പി എസ് പ്രശാന്ത് അഭിപ്രായപ്പെട്ടു .പാലായിൽ മീനച്ചിൽ താലൂക്ക് എൻ എസ് എസ് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ ആദ്ധ്യാത്മിക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരവധി അരോപണങ്ങൾ സ്വർണ്ണ മോഷണം ഉൾപ്പടെയുള്ള പരാതികളാണ് ദേവസ്വം ബോർഡിനെതിരെ ചില കേന്ദ്രങ്ങളിൽ നിന്നും ഉയരുന്നത് . എന്നാൽ ഒരു കട്ടൻ കാപ്പിയുടെ അഴിമതി പോലും ഞാനോ ഡയറക്ടർ ബോർഡ് അംഗങ്ങളോ നടത്തിയിട്ടില്ലെന്നും പി എസ് പ്രശാന്ത് പറഞ്ഞു.
എൻ.എസ്.എസ് മീനച്ചിൽ യൂണിയൻ ചെയർമാൻ മനോജ് ബി. നായർ അദ്ധ്യക്ഷത വഹിച്ചു. രതീഷ് കുമാർ, സിന്ധു ബി നായർ എന്നിവർ സംസാരിച്ചു. ഡോ. ഗീത ക്ലാസ്സെടുത്തു.
