
പൂവരണി: തൃശ്ശിവപേരൂർ തെക്കേമഠം വക പൂവരണി ശ്രീ മഹാദേവക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിനുള്ള പ്രതേക നവരാത്രി മണ്ഡപം ഒരുങ്ങി…
സർവ്വാഭരണ ഭൂഷിതയായി അണിഞ്ഞൊരുങ്ങിയ ദേവിയുടെ മുന്നിൽ
ഇന്ന് ( 29/09) വൈകിട്ട് 6.00 മണിക്ക് മേൽശാന്തി വിഷ്ണു നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പൂജവയ്പ്പ് നടത്തുന്നു.

പൂജയെടുപ്പ് ഒക്ടോബർ 02 ന് രാവിലെ 7 മണിക്ക്. തുടർന്ന് വിദ്യഗോപാലമന്ത്ര അർച്ചന.
എല്ലാ ഭക്തജനങ്ങളെയും ഭഗവത് സന്നിധിയിലെയ്ക്ക് സ്വാഗതം ചെയ്യുന്നു.
NB:
പൂജ വയ്ക്കുവാനുള്ള പുസ്തകം, ബുക്ക് മുതലായവ വൃത്തിയായി പൊതിഞ്ഞു പേരെഴുതി 29-09-2025 തിങ്കളാഴ്ച വൈകുന്നേരം 6:00 മണിയോടു കൂടി ക്ഷേത്രത്തിൽ എത്തിക്കണമെന്നു അറിയിക്കുന്നു.
തെക്കേമഠത്തിൽ പ്രതേകം തയ്യാറാക്കിയ മഹാസാരസ്വതഘൃതം ദേവസ്വം കൗണ്ടറിൽ ലഭ്യമാണ്.
വില ₹220. (100ml Bottle)