പാലാ :കന്യാസ്ത്രീ മഠത്തിൽ മോഷണം നടത്തി മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിൽ 25.09.2025 തീയതി പുലർച്ചെ 03.30 മണിയോടുകൂടി പാലാ അരുണാപുരം ഭാഗത്തുള്ള അഡോറേഷൻ കോൺവെന്‍റിലെ ഓഫീസ് മുറിയിൽ കയറി മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 8000 രൂപാ മോഷണം ചെയ്ത കേസിലെ പ്രതിയായ അഖിൽ പി രഘു, Age 26, S/o രഘു, പാമ്പൂരിക്കൽ വീട്, അറക്കുളം, മൂലമറ്റം എന്നയാളെ പാലാ പോലീസ് അറസ്റ്റ് ചെയ്തു.

പാലാ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ SHO പ്രിൻസ് ജോസഫിന്‍റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ ദിലീപ് കുമാർ. കെ, ബിജു ചെറിയാൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സന്തോഷ് കെ.കെ, സിവിൽ പോലീസ് ഓഫീസർമാരായ ഷഹനാസ്, വിനോദ്, ജോജി എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിക്കെതിരെ മുട്ടം, തൊടുപുഴ, കാഞ്ഞാർ പോലീസ് സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകള്‍ നിലവിലുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.വളരെ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടാൻ പാലാ പൊലീസിന് ആയത് .
