പാലാ: മീനച്ചിൽ പഞ്ചായത്തിലെ ഏറ്റവും മികച്ച കർഷകനെ കേരള ഡെമോക്രാറ്റിക് പാർട്ടി (KDP) ആദരിക്കുന്നു. ഒമ്പതംഗ സമിതിയാണ് മികച്ച കർഷകനെ തിരഞ്ഞെടുക്കുന്നത്. പ്രസ്തുത സമിതിയിൽ മീനച്ചിൽ പഞ്ചായത്തിലെ കാർഷിക മേഖലയിലുള്ള പ്രഗൽഭരായ ആൾക്കാരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

പൊതുജനങ്ങൾക്കും മികച്ച കർഷകനെ നാമ നിർദ്ദേശം ചെയ്യുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. പൊതു ജനങ്ങൾ നാമനിർദേശം ചെയ്യപ്പെടുന്ന കർഷകന്റെ വ്യക്തമായ പേരും വിലാസവും കൃത്യമായി അറിയിക്കേണ്ടതാണ്. 9846579099 എന്ന നമ്പരിൽ പൊതുജനങ്ങൾക്ക് അവരുടെ അഭിപ്രായങ്ങൾ അറിയിക്കാവുന്നതാണ് എന്ന് കേരള ഡെമോക്രാറ്റിക് പാർട്ടി മണ്ഡലം പ്രസിഡന്റ് ഡയസ് കെ സെബാസ്റ്റ്യൻ ജില്ലാ സെക്രട്ടറി ബേബി ഈറ്റ ത്തോട്ട് എന്നിവർ അറിയിച്ചു.