ഏഴ് പതിറ്റാണ്ടോളം പൊതു പ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമായ തൃത്താല മണ്ഡലത്തിലെ മുതിർന്ന കോൺഗ്രസ് നേതാവിന് ജന്മദിനാശംസ നേരാൻ വീട്ടിൽ നേരിട്ടെത്തി മന്ത്രി എംബി രാജേഷ്. 84 വയസ് തികയുന്ന പി.സി ഗംഗാധരനെ ചുവപ്പ് ഷാൾ അണിയിച്ചാണ് മന്ത്രി ആശംസ അറിയിച്ചത്. ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആദരവ് പരിപാടിക്ക് മുമ്പായിരുന്നു മന്ത്രിയുടെ സന്ദർശനം.

പിസി ഗംഗാധരനെ തൃത്താലയിലെ വീട്ടിലെത്തിയാണ് മന്ത്രി ആശംസ അറിയിച്ചത്. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് പി.ആർ.കുഞ്ഞുണ്ണി, പ്രാദേശിക കോൺഗ്രസ് നേതാക്കളും മന്ത്രിക്കൊപ്പം വീട്ടിലെത്തിയിരുന്നു. നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലാണ് മന്ത്രി ഷാൾ അണിയിച്ച് ആദരിക്കുകയും ആശംസ നേരുകയും ചെയ്‌തത്.