
ചങ്ങനാശേരി:സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമാണ് പി ജെ ജോസഫ് എന്നും, കേരള കോൺഗ്രസുകൾ വ്യത്യസ്ത മുന്നണികളിലാകുമ്പോൾ വോട്ടുകൾ ചിതറിക്കപ്പെടുകയാണെന്നും, കേരള കോൺഗ്രസിന് സ്ഥിരമായി വോട്ട് ചെയ്യുന്നവരിൽപ്പോലും ഇത് ആശങ്കയുണ്ടാക്കുന്നുവെന്നും മാർ തോമസ് തറയിൽ മെത്രാപ്പോലിത്ത കൂട്ടിച്ചേർത്തു.
കേരള കോൺഗ്രസ് സംസ്ഥാന സ്റ്റീറിങ് കമ്മിറ്റി അംഗം ഡോ. ജോബിൻ എസ് കൊട്ടാരം രചിച്ച ജീവ ചരിത്ര ഗ്രന്ഥം ‘പി. ജെ ജോസഫ് ; കാലഘട്ടത്തിന് മുൻപേ സഞ്ചരിച്ച കർമ്മ യോഗി ‘ അതിരൂപതാസ്ഥാനത്ത് പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എം. എൽ. എ മറുപടി പ്രസംഗം നടത്തി. ജീവചരിത്രം പ്രകാശിതമായതിൽ സന്തോഷമുണ്ടെന്ന് പി ജെ ജോസഫ് പറഞ്ഞു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ അധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എം. എൽ. എ,കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം അഡ്വ. ജോബ് മൈക്കിൾ എം. എൽ. എ, കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി സി തോമസ്, മുൻ മന്ത്രി കെ സി ജോസഫ് തുടങ്ങിയവർ സംസാരിച്ചു