
പാലാ:മീനച്ചിൽ പഞ്ചായത്ത് ഭിന്നശേഷിക്കാരുടെ നീതി നിഷേധിക്കുന്നുവെന്ന ആരോപണം ഉന്നയിക്കുന്നവർക്കു മറ്റ് അജണ്ടകളെന്ന് മീനച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സോജൻ തൊടുക കുറ്റപ്പെടുത്തി.
ഇവർക്കു ആവശ്യമായ സൗകര്യം പഞ്ചായത്തിൻ്റെ പൈകയിലുള്ള ഷോപ്പിംഗ് കോംപ്ലക്സിൽ നൽകാൻ തീരുമാനിച്ചതുമാണ്. ഇതു വേണ്ടെന്നും ഇടമറ്റത്ത് ജനകീയ ഹോട്ടൽ നടത്തുന്ന റൂം തന്നെ വേണമെന്ന വാശിയാണ് അവർക്കുള്ളതെന്നും പ്രസിഡൻ്റ് ചൂണ്ടിക്കാട്ടി.

പൈകയിലെ റൂം ഇനിയും വിട്ടു നൽകാൻ പഞ്ചായത്ത് കമ്മിറ്റി തയ്യാറാണെന്നും പ്രസിഡൻ്റ് വ്യക്തമാക്കി.ഭിന്ന ശേഷി ക്കാർ മറ്റുള്ളവരുടെ മെഗാ ഫോണുകളായി മാറുന്നത് അവരോടുള്ള അനുകമ്പ നശിപ്പിക്കാനെ ഉതകൂവെന്നും സോജൻ തൊടുക പറഞ്ഞു.