Kerala

ശ്രീകൃഷ്ണ വാദ്യ കലാപീഠം വാർഷിക പൊതുയോഗവും വാദ്യ പ്രജാപതി പുരസ്‌കാര സമർപ്പണവും സെപ്റ്റംബർ 21 ന്

 

ഭരണങ്ങാനം ; ക്ഷേത്ര വാദ്യ കലാകാരന്മാരുടെ സംഘടനയായ ശ്രീകൃഷ്ണ വാദ്യ കലാപീഠത്തിന്റെ 9 ആം വാർഷിക പൊതുയോഗവും , പുരസ്‌കാര വിതരണവും 21 – 09 – 2025 ഞായറാഴ്ച ഉച്ചകഴിഞ്ഞു 2.30 ന് ഇടമറ്റം ഓശാന മൗണ്ടിൽ വച് നടക്കും.

ശ്രീകൃഷ്ണ വാദ്യ കലാപീഠം പ്രസിഡന്റ് ശ്രീ വലവൂർ അരുൺ മാരാർ അധ്യക്ഷനാകുന്ന യോഗം ബഹു. MLA മാണി സി കാപ്പൻ ഉദ്‌ഘാടനം നിർവഹിക്കും. 7 മത് വാദ്യ പ്രജാപതി പുരസ്‌കാരം ശ്രീ. വെന്നിമല അനുവിന് നൽകും, ഒപ്പം വാദ്യ മേഖലയിലെ സംഭാവനകളെ മാനിച് പ്രത്യേക ബഹുമാന്യ ആദരവ് ശ്രീ. ഇരിങ്ങപ്പുറം ബാബുവിനും നൽകും.

കഴിഞ്ഞ 10 വർഷമായി കോട്ടയം ജില്ലാ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ക്ഷേത്ര വാദ്യ കലാകാരന്മാരുടെ കൂട്ടായ്മയായ ശ്രീകൃഷ്ണ വാദ്യ കലാപീഠം ഇതിനോടകം നിരവധി സന്നദ്ധ പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്. കൂടാതെ നിരവധി വാദ്യ കലാകാരന്മാരെ വാദ്യ സമൂഹത്തിന് സംഭാവന ചെയ്ത സംഘടന കൂടിയാണ് ശ്രീകൃഷ്ണ വാദ്യ കലാപീഠം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top