കല്ലാർകുട്ടി : പനംകുട്ടി കൈത്തറിക്ക് സമീപം വാഹനാപകടം. നിയന്ത്രണം നഷ്ട്ടപ്പെട്ട കെ.എസ്.ആർ.ടി.സി ബസ്സ് മൺതിട്ടയിൽ ഇടിച്ചുനിർത്തി ഡ്രൈവർ യാത്രക്കാരുടെ ജീവൻ രക്ഷിച്ചു. കണ്ണൂർ സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ഉല്ലാസയാത്രപോയ കെ.എൽ 15 എ 1980 എന്ന ബസാണ് ആണ് അപകടത്തിൽപെട്ടത്. നാലു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്രേക്ക് നഷ്ട്ടപ്പെട്ടതാവാം എന്നാണ് പ്രാഥമിക നിഗമനം.

കണ്ണൂരിൽ നിന്നും വന്ന സംഘം രാമക്കൽമേട് കണ്ടശേഷം തിരിച്ചുപോകും വഴിയാണ് അപകടം സംഭവിച്ചത്. വെള്ളത്തൂവൽ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
നിരവധി വാഹനങ്ങൾ ആണ് ഈ റോഡിൽ അപകടത്തിൽ പെട്ടിട്ടുള്ളത്. പ്രദേശവാസികൾ അധികൃതരെ അറിയിച്ചിട്ടും അപകടമുന്നറിയിപ്പ് ബോർഡുകളോ ദിശാസൂചന ബോർഡുകളോ ഈ റോഡിൽ സ്റ്റാപിക്കാൻ ഇതു വരെ നടപടി സ്വീകരിച്ചിട്ടില്ല എന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
