Kerala

രുചിക്കൂട്ടുകളുടെ രാജകുമാരന്റെ വീട്ടിൽ നമ്ര ശിരസ്ക്കനായി ജോസ് കെ മാണി

പാലാ :രുചിക്കൂട്ടുകളുടെ രാജകുമാരൻ ബ്ലൂമൂൺ നാരായണന്റെ വീട്ടിലേക്ക് ജനക്കൂട്ടത്തിന്റെ നേതാവ് ജോസ് കെ മാണി വന്നിറങ്ങിയപ്പോൾ മകൾ സ്വപ്നയ്ക്കും അതിശയവും അത്ഭുതവും ഒപ്പം.നാരായണൻ ചേട്ടന്റെ രുചിക്കൂട്ടുകൾ അനുഭവിച്ചറിഞ്ഞ കാര്യങ്ങൾ ജോസ് കെ മാണി ഓർത്തെടുത്തു .അച്ചാച്ചനും ,അമ്മച്ചിക്കും ഭക്ഷണം വിളമ്പുമ്പോൾ ചില പ്രത്യേക കറികളും ഒപ്പം കൊണ്ട് വരും.

അത് മാണി സാറിനും ,കുട്ടിയമ്മച്ചിക്കും മാത്രമുള്ളതാണ് അതിൽ നിന്ന് പങ്കു പറ്റിയ ജോസ് കെ മാണിയുടെ വിവരണവും കേട്ട് നിന്ന ഫിലിപ്പ് കുഴികുളത്തിനും ജോസുകുട്ടി പൂവേലിക്കും ;ജോസ് വേരനാനിക്കും;ജോസഫ് ഈഴപ്പറമ്പിലിനും;മകൾ സ്വപ്നയ്ക്കും ;മരുമകൾ നിഷയ്ക്കും,’അമ്മ രാജമ്മയ്ക്കും പുതിയ അറിവായിരുന്നു .ഉച്ചഭക്ഷണത്തിലായിരുന്നു പുതിയ   വിഭവങ്ങൾ നാരായണൻ ചേട്ടൻ ഉൾക്കൊള്ളിക്കുന്നത്.

ആ വിഭവങ്ങളൊന്നും ഹോട്ടൽ ബ്ലൂ മൂണിൽ കാണില്ല അത് മാണി സാറിന് മാത്രമുള്ളതാണ്.അത് നാരായണൻ തന്നെ വിളമ്പി നൽകും അപ്പോഴേ മാണി സാറിനും തൃപ്തിയാകൂ.വിളമ്പുന്നതിനിടയിൽ നാട്ടിലെ കൊച്ചു കൊച്ചു വാർത്തകളും നാരായണൻ വിളമ്പും അതൊക്കെ മാണി സാർ തലകുലുക്കി കേൾക്കും .അതായിരുന്നു ബ്ലൂമൂൺ നാരായണനും മാണി സാറും തമ്മിലുള്ള ഇഴ പിരിയാത്ത അടുപ്പം .

ബ്ലൂമൂൺ നാരായണന്റെ നന്മ നിറഞ്ഞ ഓർമ്മകൾ പങ്കു വച്ചപ്പോൾ ഫിലിപ് കുഴികുളം ;എസ് എൻ ഡി പി യുടെ സുനിൽ സംസ്ക്കാര ദിവസം നടന്ന അനുശോചന യോഗത്തിൽ മാണി സാറിനെയും ;കേരളാ കോൺഗ്രസിനെയും പരാമര്ശിച്ചതും ഓർമ്മിച്ചു.ബ്ലൂമൂണിൽ നിന്നും ആരെങ്കിലും പിണങ്ങി പോയാൽ പിറകെ വന്നു സ്നേഹം കൂടി വിളിച്ചു കൊണ്ട് പോകുന്ന സ്നേഹ സ്വരൂപനായ നാരായണൻ ചേട്ടനെയാണ് ജോസുകുട്ടി പൂവേലി ഓർത്തെടുത്ത് .ജോർജ് വേരനാക്കുന്നേലും ;ജിൻസ് കുഴികുളവും സന്നിഹിതരായിരുന്നു.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top