
കോട്ടയം ;പാലായിൽ കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്.ചൂണ്ടച്ചേരി സെന്റ് ജോസഫ് ഇൻസ്റ്റിട്യൂട്ട് ഓഫ് ഹോട്ടൽ മാനേജ് മെന്റ് ആൻഡ് കേറ്ററിംഗ് ടെക്നോളജി സ്റ്റുഡന്റായ ലോകേഷ് (19) ആണ് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്.
സംഭവം ഇങ്ങനെ.. കഴിഞ്ഞ ദിവസം ഓണാഘോഷവുമായി ബന്ധപ്പെട്ട് ചൂണ്ടച്ചേരി കോളേജിൽ നടത്തിയ പ്രോഗ്രാമുകൾക്കിടയിൽ വിദ്യാർത്ഥി മദ്യപിച്ചിട്ടുള്ളതായി ശ്രദ്ധയിൽപെട്ട കോളേജ് അധികൃതർ വിദ്യാർത്ഥി താമസിച്ചിരുന്ന ഹോസ്റ്റൽ റൂമിൽ നിന്നും മദ്യക്കുപ്പി കണ്ടെടുക്കുകയും തുടർന്ന് കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തുകയുമായിരുന്നു..

താത്കാലിക സസ്പെൻഷൻ മാത്രമായി നടപടി എടുക്കുമെന്ന് കരുതിയെങ്കിലും വിദ്യാർത്ഥിയെ കോളേജിൽ നിന്ന് പുറത്താക്കുന്ന തീരുമാനത്തിലാണ് എത്തിയതെന്നും ഇതിൽ മനം നൊന്ത് വിദ്യാർത്ഥി കോളേജിന്റെ മൂന്നാം നിലയിൽ നിന്നും താഴേക്ക് ചാടുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.സംഭവം നടക്കുമ്പോൾ വിദ്യാർത്ഥിയുടെ മാതാവും കോളേജിൽ ഉണ്ടായിരുന്നു എന്നതാണ് ഏറെ വേദനിപ്പിക്കുന്ന കാര്യം,
തുടർന്ന് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തിര ചികിത്സയ്ക്ക് വിധേയനാക്കുകയും ചെയ്തു.ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർത്ഥിയുടെ ഇരുകാലുകളും നട്ടെല്ലും ഒടിഞ്ഞതായാണ് ലഭിക്കുന്ന വിവരം.പിന്നീട് കോട്ടയം SH ഹോസ്പിറ്റലിലേക്ക് മാറ്റിയ വിദ്യാർത്ഥിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നതായാണ് ലഭിക്കുന്ന വിവരം.