കോട്ടയം :യശ്ശശരീരനായ കേരളാ കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് തെരെഞ്ഞെടുപ്പിൽ തോറ്റെങ്കിലും ദൈവത്തിന്റെ തെരെഞ്ഞെടുപ്പിൽ വിജയിച്ചു ദൈവത്തോടൊപ്പം ചേർന്ന മനുഷ്യസ്നേഹി ആയിരുന്നെന്നു നാഗമ്പടം പള്ളിയിലെ വികാരി ഫാദർ സെബാസ്ററ്യൻ പൂവത്തിങ്കൽ അഭിപ്രായപ്പെട്ടു.

എല്ലാ ചൊവ്വാഴ്ചയും നടത്തി വരാറുള്ള വിശുദ്ധ കർമ്മങ്ങൾക്കിടെയാണ് അച്ഛൻ ഇങ്ങനെ അഭിപ്രായപ്പെട്ടത് .എല്ലാ ദിവസവും പള്ളിയിൽ വന്നു കുർബാനയിൽ സംബന്ധിക്കുന്ന ആളായിരുന്നു പ്രിൻസ് ലൂക്കോസ് .ഞാൻ അവന്റെ ഇടവക പള്ളിയിലും പോയി വചനം പങ്കു വയ്ക്കുമ്പോൾ മുൻ നിരയിൽ തന്നെ പ്രിൻസ് ലൂക്കോസ് ഉണ്ടാകുമായിരുന്നു .
എല്ലാ ചോയ്‌വ്വാഴ്ചയും ഇവിടെ വന്നു ദിവ്യ കാരുണ്യം സ്വീകരിക്കുമായിരുന്നു ,വേളാങ്കണ്ണിയിൽ പോകുന്നതിനു മുൻപും കുർബാന കൂടിയിട്ടാണ് പ്രിൻസ് ലൂക്കസ് യാത്ര തിരിച്ചതെന്നും .പ്രാർത്ഥന തന്നെ ജീവിതമായി കൊണ്ട് നടന്ന പൊതു പ്രവർത്തകനായിരുന്നു അദ്ദേഹമെന്നും ഫാദർ സെബാസ്ററ്യൻ പൂവത്തുങ്കൽ അനുസ്മരിച്ചു .

തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ