പാലാ :കാവുങ്കണ്ടം :സാഹിത്യകാരൻ ജോസ് അന്തിനാടിന്റെ മകളുടെ വീട്ടിലെ വളർത്തുനായയുടെ കാലിന് വെട്ടേറ്റ നിലയിൽ കണ്ടെത്തി .മകളും ഭർത്താവും തിരുവനന്തപുരത്താണ് താമസം . വീട് നോക്കുന്നത് ജോസ് അന്തിനാട് ആണ് .

കഴിഞ്ഞ ദിവസം അന്വേഷിക്കാനെത്തിയപ്പോഴാണ് തുടലിൽ പൂട്ടിയിട്ട നായയുടെ കാലിനു വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്.സ്ഥലത്തെ പൊതു പ്രവർത്തകരെയും മറ്റും ജോസ് അന്തിനാട് വിവരം അറിയിച്ചിട്ടുണ്ട് .
താനാണ് നായക്ക് ഭക്ഷണം എന്നും കൊടുക്കുന്നത് ,ഭക്ഷണം കൊടുക്കാനായി വീട്ടിൽ എത്തിയപ്പോഴാണ് വെട്ടേറ്റ് അവശ നിലയിൽ നായയെ കണ്ടത് . മൃഗ ഡോക്ടറെ സമീപിച്ചു ചികിത്സ നടത്തികൊണ്ടിരിക്കുകയാണിപ്പോൾ.പോലീസ് സ്റ്റേഷനിൽ ഇന്ന് പരാതി കൊടുക്കുമെന്നും ജോസ് അന്തിനാട് പറഞ്ഞു .
