പാലാ: കൊട്ടാരമറ്റം സ്റ്റാൻ്റിൽ ബസ് യാത്ര നടത്തണമെങ്കിൽ കൈയ്യിൽ കാശുണ്ടായാൽ പോരാ തെരുവ് നായയുടെ അനുവാദവും വേണ്ട ഗതികേടിലാണ് ജനങ്ങൾ.

ആറോളം തെരുവ് നായകളുടെ പിടിയിലാണ് പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻ്റ്.പെട്ടെന്ന് അക്രമകാരികളാവുന്ന ഇവർ യാത്രക്കാരെ കടിക്കാനിട്ടോടിക്കുന്നത് സ്ഥിരം കാഴ്ചയാണ്.
പ്രത്യേക കളറണിഞ്ഞവരെ കാണുമ്പോൾ ഇവർ അക്രമകാരികളാവുന്നതായി വ്യാപാരികൾ പറയുന്നു.ഇവരുടെ അക്രമം കാരണം ജനങ്ങൾ ഭയപ്പെട്ട് കടയിലേക്ക് കയറിയാണ് രക്ഷപെട്ടുന്നത്.കടക്കാരേയും ,കടയിലെ ജീവനക്കാരേയും ഇവ അക്രമിക്കാറുണ്ട്. മുൻസിപ്പൽ അധികാരികളുടെ ശ്രദ്ധ പതിയണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.
