
കടുത്തുരുത്തി: ആയിരങ്ങൾ പങ്കെടുത്ത യുവജന റാലി നടത്തികൊണ്ട് കടുത്തുരുത്തിയുടെ യുവജന പിന്തുണ കേരള കോൺഗ്രസ് (എം) നോടൊപ്പം ഉണ്ടെന്ന് വിളിച്ചറിയിക്കുകയായിരുന്നു മാണി പിള്ളേർ ഇന്നു കടുത്തുരുത്തിയിൽ നടത്തിയ റാലി.
വെള്ളം ചുവപ്പും കലർന്ന ദ്വിവർണ്ണ തൊപ്പിയും പാർട്ടി പതാകയുമേന്തിയാണ് യുവജനമാർച്ചിൽ യുവജനങ്ങൾ അണിനിരന്നത്.കടുത്തുരുത്തി മണ്ഡലത്തിലെ പതിനൊന്ന് പഞ്ചായത്തുകളിൽ നിന്നും 250 പേർ വീതമുള്ള ചെറുപ്പക്കാരെയാണ് മാർച്ചിൽ അണിനിരത്തിയത്.നിരവധി യുവതികളും മാർച്ചിൽ പങ്കെടുത്തു.

യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് സിറിയക്ക് ചാഴികാടൻ, നിയോജക മണ്ഡലം പ്രസിഡണ്ട് ബിബിൻ വെട്ടിയാനി;ബ്രൈറ്റ് വട്ട നിരപ്പേൽ, പ്രവീൺ പോൾ ,ഷിജോ ചെന്നേലി, യു ജിൻ കൂവള്ളൂർ, അരുൺകുമാർ എന്നിവർ നേതൃത്വം നൽകി.