
പാലാ ;ആവേശം വിതറി ഈ വർഷവും മാനത്തൂർ സെന്റ് ജോസഫ് ഹൈസ്‌കൂളിൽ ഓണാഘോഷം,കസവ് മുണ്ടുടുത്ത ആൺകുട്ടികളും ഹാഫ് സാരി ചുറ്റിയ പെൺകുട്ടികളും മലയാളത്തിന്റെ തനത് സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന വർണോത്സവകാഴ്ചയായി കാണികൾക്കും കണ്ണിന് വിരുന്നൊരുക്കി.
ഓണാഘോഷത്തിന് മത്സരക്കൊഴുപ്പേകാൻ ഓണക്കളികളും ആവേശം വിതറി വടം വലി മല്സരവും,നാവിന് രുചിയേകി രക്ഷിതാക്കളും പി ടി എ അംഗങ്ങളും തയ്യാറാക്കിയ ഓണസദ്യയും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.

പി ടി എ പ്രസിഡന്റ് ഷാജു ജോസഫ് അധ്യക്ഷത വഹിച്ച ആഘോഷ പരിപാടിയിൽ സ്കൂൾ ഹെഡ്‌മാസ്റ്റർ പ്രിൻസ് സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു.സ്കൂൾ മാനേജർ റവ :ഫാദർ . കുര്യൻ കോട്ടായിൽ പരിപാടി ഉദ്ഘാടനം ചെയ്തു.കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി,വാർഡ് മെമ്പർ റീത്താ ജോർജ് തുടങ്ങിയവർ വിജയികൾക്ക് സമ്മാനദാനം നിർവ്വഹിച്ചു.അധ്യാപക പ്രതിനിധി ജോജോ ജോസഫ് കൃതജ്ഞത പറഞ്ഞു.