Kottayam

ജീവകാരുണ്യ കുടുംബ സുരക്ഷാ നിധി കൈമാറി: വ്യാപാരി കുടുംബങ്ങളുടെ സുരക്ഷയ്ക്ക് സംഘടന പ്രതിജ്ഞാബദ്ധമെന്ന് എം.കെ തോമസുകുട്ടി

കൊല്ലപ്പള്ളി : വഴിയോരക്കച്ചവടത്തിൽ മാർഗരേഖയുണ്ടാവണമെന്നും ഇതിനായി പി.ഡമ്പ്ള്യു.ഡി.യും പോലീസും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കേന്ദ്ര ഗവൺമെൻ്റ് നിർദ്ദേശപ്രകാരം ഒരു മാർഗരേഖ ഉണ്ടാക്കുവാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻറും സംസ്ഥാന വൈസ് പ്രസിഡൻ്റുമായ എം.കെ. തോമസുകുട്ടി.

പഞ്ചായത്തിലെ തൊഴിൽ കരത്തിൽ എട്ടോളം സ്ലാബുകളിലെ അശാസ്ത്രീയത പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോട്ടയം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ജീവകാരുണ്യ കുടുംബ സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ മരിച്ച യൂണിറ്റംഗം ബിജു കുര്യാലപ്പുഴയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുടെ ചെക്ക് കൈമാറി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വ്യാപാരികളുടെ സുരക്ഷയ്ക്കായി സംഘടന എന്നും പ്രതിജ്ഞാബദ്ധമായി കൂടെയുണ്ടാകുമെന്നും തോമസുകുട്ടി പറഞ്ഞു

കൊല്ലപ്പള്ളി യൂണിറ്റ് 44-ാമത് വാർഷിക പൊതുയോഗവും എം.കെ. തോമസുകുട്ടി ഉദ്ഘാടനം ചെയ്തു.

വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് ഷിജു
പോൾ കടുതോടിൽ അധ്യക്ഷത വഹിച്ചു. വ്യാപാരികളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ. പണിക്കർ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു.
ജില്ലാ ഭാരവാഹികളായ സജി മാറാമറ്റം, വി.സി. ജോസഫ്, കെ.എം. മാത്യു, സംസ്ഥാന എക്സിക്യുട്ടീവ് അംഗം ഇഗ്നേഷ്യസ് തയ്യിൽ, യൂണിറ്റ് ഭാരവാഹികളായ രതീഷ് കിഴക്കേപ്പറമ്പിൽ, ബിജു തോപ്പിൽ, ഷാജി അരീക്കൽ, ബിനു വള്ളോംപുരയിടം തുടങ്ങിയവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top