Kerala

പാലാ വലവൂര്‍-ഉഴവൂര്‍ റോഡ് ആകെ തകര്‍ന്ന് തരിപ്പണമായി;റോഡിന്റെ അവസ്ഥ അറിയാതെ അതുവഴി വാഹനങ്ങള്‍ ഓടിച്ചാല്‍ കുഴികളില്‍ ചാടി അപകടത്തില്‍പ്പെടുമെന്നുറപ്പ്

പാലാ: വലവൂര്‍-ഉഴവൂര്‍ റോഡ് ആകെ തകര്‍ന്ന് തരിപ്പണമായി കിടക്കുകയാണ്. ഈ റോഡിന്റെ അവസ്ഥ അറിയാതെ അതുവഴി വാഹനങ്ങള്‍ ഓടിച്ചാല്‍ കുഴികളില്‍ ചാടി അപകടത്തില്‍പ്പെടുമെന്നുറപ്പാണ്.

മുണ്ടുപാലം മുതല്‍ വലവൂര്‍ വരെയുള്ള റോഡിന്റെ പല ഭാഗങ്ങളിലും വലിയതും ചെറുതുമായ അനേകം കുഴികളാണ് ഉണ്ടായിട്ടുള്ളത്. ഇടനാട് പാറത്തോട് വളവ് ഭാഗത്ത് വലിയ കുഴികള്‍ കാരണം ഇടത്തുവശത്ത് സൈഡിലൂടെ പോകേണ്ട വാഹനങ്ങള്‍ വലത്തുവശത്തുകൂടി പോകുന്നതുമൂലം പല അപകടങ്ങളും ഉണ്ടാകുന്നുണ്ട്. മഴയത്ത് റോഡും കുഴികളും തമ്മില്‍ തിരിച്ചറിയുവാന്‍ കഴിയാതെ ടൂവീലര്‍ യാത്രക്കാര്‍ പലപ്പോഴും അപകടത്തില്‍ പെടുകയാണ്.

പാലായില്‍ നിന്നും ഉഴവൂര്‍, എറണാകുളം ഭാഗത്തേയ്ക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ പ്രധാനപ്പെട്ട ഈ റോഡിന്റെ തകര്‍ച്ച പരിഹരിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ അധികാരികള്‍ തയ്യാറകണമെന്നും അല്ലാത്തപക്ഷം ജനകീയ സമരം നടത്തുവാനും പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു. അഡ്വ. സിറിയക്ക് ജെയിംസ്, റ്റി.കെ.ശശിധരന്‍, കെ.എസ്. അജി, എ.സി.മനോജ്, പി.കെ. ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top