പാലാ: കെ.ടി.യു.സി.(എം) യൂണിയൻ്റെ ആഭിമുഖ്യത്തിൽ പാലാ ടൗണിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പാലാ ടൗൺ ബസ്റ്റാൻഡ് ജംഗ്ഷനിൽ യൂണിയൻ പാലാ നിയോജകമണ്ഡലം പ്രസിഡൻ്റ് ജോസുകുട്ടി പൂവേലിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. സമ്മേളനത്തിൽ കെ.വി അനൂപ്, വിൻസൻ്റ് തൈമുറി,സാബു കാരയ്ക്കൽ,കണ്ണൻ പാലാ,ടോമി തകടിയേൽ,ടോമി കണ്ണംകുളം,

ദിവാകരൻ നായർ, മേരി തമ്പി,റോസമ്മ വെള്ളാപ്പാട്,ഇ.കെ സിനു, റ്റിനു തകടിയേൽ, അൽഫോൻസാ നരിക്കുഴി,അനൂപ് ശ്രീക്കുട്ടി,ജോയി മണ്ഡപം,സത്യൻ പാലാ,തോമസ് ആൻ്റണി,വിനോദ് ജോൺ,ബേബി കുരുവിള,സോണി കുരുവിള,കിരൺ കുമ്മണിയിൽ,സജി കൊട്ടാരമറ്റം,രാജു ഇലവുങ്കൽ,ശ്യാം ശശി,സജി മേട്ടേൽ, കുരിയാച്ചൻ മണ്ണാർമറ്റം തുടങ്ങിയവർ പ്രസംഗിച്ചു. തൊഴിലാളികൾക്ക് പാലാ ടൗണിൽ മധുരപലഹാരം വിതരണം നടത്തി.