പാലാ :ഡയസ് കെ സെബാസ്ററ്യൻ കെ ഡി പി മീനച്ചിൽ മണ്ഡലം പ്രസിഡറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.കേരളാ ഡെമോക്രാറ്റിക് പാർട്ടി പാലാ ബ്ലോക്ക് പ്രസിഡണ്ട് തങ്കച്ചൻ മുളംകുന്നത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി ബേബി ഈറ്റത്തോട്ട് മുഖ്യ പ്രഭാഷണം നടത്തി .തദ്ദവസരത്തിൽ സംസ്ഥാന സെക്രട്ടറി എം പി കൃഷ്ണൻ നായർ ;ജില്ലാ ട്രഷറർ ടോം നല്ല നിരപ്പേൽ;താഹ തലനാട് തുടങ്ങിയവർ പ്രസംഗിച്ചു .

കെ സി വൈ എം പാലാ മേഖലാ സെക്രട്ടറിയായും ; രൂപതാ കൗൺസിൽ അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട് .കൊറോണാ കല ഘട്ടത്തിൽ മീനച്ചിൽ മണ്ഡലമെന്നുള്ള പരിമിതി നോക്കാതെ എം എൽ എ യുടെ നിർദ്ദേശ പ്രകാരം ജീവൻ രക്ഷ ഔഷധങ്ങൾ വിതരണം നടത്തിയിരുന്നു .തലപ്പലം പഞ്ചായത്തിൽ പോലും ചെന്ന് നിർധനർക്ക് ഭക്ഷണം വിതരണം നടത്തിയ ഈ യുവജന പ്രവർത്തകന്റെ സേവന തല്പരത ഇന്നും ജനങ്ങൾ ഓർത്തെടുക്കുന്നു.
എം എൽ എ ആഫീസിന്റെ നിർദ്ദേശ പ്രകാരം അവിടെ വരുന്ന സാധു ജനങ്ങൾക്ക് സേവനം എത്തിച്ചു കൊടുക്കാൻ സമയം കണ്ടെത്തുന്ന ഈ ചെറുപ്പക്കാരൻ എം എൽ എ യുടെ പ്രത്യേക വാത്സല്യത്തിനും ഉടമയാണ് .മീനച്ചിൽ പഞ്ചായത്തിലെ പുതിയ ഒൻപതാം വാർഡിൽ(പൂവരണി) താമസിക്കുന്ന ഈ ചെറുപ്പക്കാരന് ഭാര്യയും രണ്ടു മക്കളുമുണ്ട് .ഭാര്യ അമൃത ;മക്കൾ അലാന ;ഇവാന.ഭാര്യ സിംഗപ്പൂരിൽ നേഴ്സായി ജോലി നോക്കുന്നു .
