കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട ഭാഗം ഇടിഞ്ഞുവീണ് മരണപ്പെട്ട തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു വിശ്രുതന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ മന്ത്രി വി.എൻ. വാസവൻ തലയോലപ്പറമ്പിലെ വീട്ടിലെത്തി ധനസഹായം കൈമാറി .

വാക്ക് പാലിച്ചതിന്റെ സന്തോഷത്തിലാണ് മന്ത്രി വാസവനും ;സ്ഥലം എം എൽ എ സി കെ ആശയും.അപകടത്തിൽ പെട്ട മരിച്ച ബിന്ദുവിന്റെ ദൈന്യ ജീവിതം ഓൺലൈൻ മാധ്യമങ്ങൾ പുറത്ത് കൊണ്ട് വന്നപ്പോൾ അന്ന് മന്ത്രി ആ വീട്ടുകാരെ സർക്കാർ സംരക്ഷിക്കും എന്ന് ഉറപ്പ് നൽകിയിരുന്നു .