Kerala

പൊറോട്ടാ ചവിട്ടി കുഴച്ചത്‌ :പാലായിലെ പല ഹോട്ടലുകളിലും ബങ്കാളി സ്റ്റൈൽ ചവിട്ടി കുഴച്ച പൊറോട്ട റെഡി

പാലാ :ചൂട് പൊറോട്ട ഇറച്ചി ചാറും കൂട്ടി തിന്നാൽ സുഖമാണ് എന്നാൽ അതിന്റെ പിന്നാമ്പുറങ്ങളിലേക്കു അന്വേഷിച്ചു ചെന്നാൽ അത്ര സുഖകരമല്ല കാര്ര്യങ്ങൾ .പാലായിലെ ഒരു ഹോട്ടലിലെ അടുക്കള കാഴ്ചകൾ കണ്ട ഉപഭോക്താവ് ഞെട്ടി പോയി.അടുക്കളയിൽ പാത്രത്തിലെ മാവ് ചവുട്ടി കുഴച്ചാണ് ബംഗാളി കൈകാര്യം ചെയ്യുന്നത് .ബംഗാളിയുടെ വിയർപ്പും ഒക്കെ ഈ മാവിൽ കലരുന്നുമുണ്ട്.

പാലാ മിനി സിവിൽ സ്റ്റേഷനോട് ചേർന്നിരിക്കുന്ന ഒരു ഹോട്ടലാണെന്നു മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ.അൽപ്പം വൃത്തിയുള്ള ഭക്ഷണമൊക്കെ ലഭിക്കും എന്ന് കരുതിയാണ് അഭിഭാഷകർ പോലും ഇവിടെ ചെല്ലുന്നത്.പക്ഷെ പൊറോട്ട ചവിട്ടി കുഴച്ചതു കഴിച്ചിട്ട് പോരേണ്ട അവസ്ഥയിലാണ് എല്ലാവരും .പാലായിലെ മിക്ക ഹോട്ടലുകളിലെയും സ്ഥിതി ഇത് തന്നെ എന്നാണ് അറിയുന്നത് .

ഹോട്ടൽ ജോലിക്കു മലയാളികളെ കിട്ടാനില്ലാത്ത അവസ്ഥയാണ്.അത് കൊണ്ട് തന്നെ അന്യ സംസ്ഥാനക്കാരെ  ആശ്രയിക്കേണ്ടതായി വരുന്നു.അത് കൊണ്ട് തന്നെ അവരുടെ ശൈലിയിലാണ് പാചകവും .കുഴയ്ക്കലും എല്ലാം.ആരും കാണുന്നില്ലല്ലോ എന്ന ആശ്വാസമാണ് കടയുടമയ്ക്കുള്ളത് .എന്നാൽ ഇവർക്ക് ഹെൽത്ത് കാർഡ് പോലുമില്ലെന്നുള്ളത് ആർക്കും അറിയില്ല .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top