Kottayam

കേന്ദ്ര ഗവണ്മെന്റിന് ജനങ്ങളെക്കാൾ പ്രധാനം കോപ്പറേറ്റുകൾ:ടി ജെ ആഞ്ചലോസ്


പാലാ: കേന്ദ്ര ഗവണ്മെന്റിന് രാജ്യത്തെ ജനങ്ങളെക്കാൾ താല്പര്യം കോപ്പറേറ്റുകളോടാണെന്ന് എ ഐ റ്റി യു സി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ്. ഈ ഗവണ്മെന്റ് അധികാരത്തിൽ വന്നതിനു ശേഷം രാജ്യത്തെ തൊഴിലാകൾക്കും, കർഷകർക്കുമേതിരെ കരിനിയമങ്ങൾ നടപ്പിലാക്കി ജനങ്ങളെ ആകെ ദ്രോഹിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. കോപ്പറേറ്റുകളെ സഹായിക്കാൻ വേണ്ടി ബോധപൂർവ്വം എടുക്കുന്ന നടപടികളാണ് ഇതെല്ലാം.

കുടിശ്ശിഖയായ കോപ്പറേറ്റ് വമ്പൻ മാരുടെ കോടിക്കണക്കിനു രൂപ എഴുതി തള്ളുന്നു, ഇവരുടെ ബാങ്ക് വയപകൾ എഴുതി തള്ളുന്നു തുടങ്ങിയ നടപടികൾ സർക്കാർ സ്വീകരിക്കുമ്പോൾ കർഷകരും ചെറുകിട സംരംഭകരും, ജീവിക്കാൻ മാർഗ്ഗമില്ലാതെ സാധാരണ ജനങ്ങളും ആത്മഹത്യ ചെയ്യുകയാണിവിടെ. കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ പോരാട്ടം നടത്തേണ്ട കാലഘട്ടമാണിത്. പാർട്ടിയുടെ ഇരുപത്തിയഞ്ചാം പാർട്ടി കോൺഗ്ഗ്രസ് ഇതിനുള്ള തീരുമാനങ്ങൾ എടുക്കും. ആഗസ്റ്റ് 8,9,10 തിയതികളി വൈക്കത്ത് വച്ചു നടക്കുന്ന സിപിഐ ജില്ല സമ്മേളനത്തിന്റെ ഭാഗമായി പാലാ കിഴതടിയൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘടക സമിതി സെക്രട്ടറി പി കെ ഷാജകുമാർ അധ്യക്ഷത വഹിച്ചു.

സംഘടക സമിതി പ്രസിഡന്റ് അഡ്വ പി ആർ തങ്കച്ചൻ സ്വാഗതം ആശംസിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ,സിപിഐ ജില്ല സെക്രട്ടറി അഡ്വ വി ബി ബിനു, എ ഐ റ്റി യു സി ജില്ല പ്രസിഡന്റ് ഒ പി എ സലാം, സെക്രട്ടറി അഡ്വ വി കെ സന്തോഷ്‌ കുമാർ, പാർട്ടി സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി കെ കൃഷ്ണൻ, ആർ സുശീലൻ, റ്റി എൻ രമേശൻ, ജില്ല അസിസ്റ്റന്റ് സെക്രട്ടറിമാരായ ജോൺ വി ജോസഫ്, മോഹൻ ചേന്നംകുളം, ജില്ല ട്രെഷറർ ബാബു കെ ജോർജ്, ജില്ല എക്സിക്യൂട്ടീവ് അംഗം അഡ്വ തോമസ് വി റ്റി,അഡ്വ ബിനു ബോസ്, എം ജി ശേഖരൻ,കെ അജിത്, അഡ്വ പി എസ് സുനിൽ, കെ എ കുഞ്ഞച്ചൻ, എന്നിവർ പ്രസംഗിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top