Kerala

ചത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ മോചനം :ചെഞ്ചെമ്മേ

കോട്ടയം :ഛത്തീസ്‌ ഗഡിൽ രണ്ട് കന്യാസ്ത്രീകളുടെ മോചനം ഒൻപതു ദിവസത്തോളം നീണ്ടു പോയപ്പോൾ ഇന്ത്യയിലെ രണ്ടര ശതമാനം വരുന്ന ക്രൈസ്തവരുടെ ഹൃദയവും തേങ്ങുകയായിരുന്നു .ഇന്ത്യയിൽ രണ്ടര ശതമാനം ക്രൈസ്തവർ ഉണ്ടെങ്കിലും 250 ഓളം അവാന്തര വിഭാഗങ്ങളിലായി വേര്പിരിഞ്ഞാണ് നിൽപ്പ് .

ഈ രണ്ടു സഹോദരിമാരും വലിയൊരു പ്രേഷിത ദൗത്യമാണ് നിർവഹിച്ചിരിക്കുന്നത് ;എല്ലാ സഭകളെയും ഒന്നിപ്പിക്കാൻ സാധിച്ചു എന്നുള്ളത് ദൈവ നിയോഗമാണ് എന്ന് പറഞ്ഞത് പരിണിത പ്രജ്ഞനായ പിതാവ് മാർ ജോസഫ് കല്ലറങ്ങാട്ട് ആയിരുന്നു .ഭരണങ്ങാനം അൽഫോൻസാമ്മയുടെ തീർത്ഥാടന കേന്ദ്രത്തിലെ ജപമാല റാലിയെ അഭിസംബോധന ചെയ്യുമ്പോൾ ആയിരങ്ങളാണ് ജപമാല റാലിയിൽ പങ്കെടുക്കുവാൻ ഭരണങ്ങാനത്ത് തടിച്ചു കൂടിയത്.

പാലായിൽ നിന്ന് തന്നെ ആരും പറയാത്ത ഒരു കാര്യം ഗാഢ ലൂപ്പ മാതാ പള്ളി വികാരി ഫാദർ ജോഷി പുതുപ്പറമ്പിൽ  പ്രസ്താവിക്കുകയുണ്ടായി എരിയുന്ന പന്തങ്ങളുമായി ഒരു വൈകുന്നേരം നടത്തിയ പ്രതിഷേധ ജ്വാലയിൽ അദ്ദേഹം പറഞ്ഞത് സേവന പ്രവർത്തനം നടത്തുന്നത് മതം മാറ്റാനാണെങ്കിൽ സ്വാതന്ത്ര്യം ലഭിച്ചിട്ട് ഇത് വരെ ക്രൈസ്തവ മിഷനറിമാർ ചെയ്ത സേവനങ്ങൾ വച്ച് നോക്കിയാൽ ഭാരതം എന്നെ ക്രൈസ്തവ രാജ്യം ആയി പോയേനെ എന്നായിരുന്നു .നിസ്വാർത്ഥ സേവനം നടത്തിയതിനു കാരാഗൃഹ വാസം ഒരു പരിഷ്കൃത സമൂഹത്തിനു ചേർന്നതല്ല എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ആരും പറയാത്ത കാര്യങ്ങളുടെ അനവരണമാണ് അവിടെ നടന്നത് .

തൃശൂർ ഓർത്തഡോക്സ് പിതാവ് അൽപ്പം കടന്നു പറഞ്ഞു കന്യാസ്ത്രീകളെ വിലങ്ങണിയിച്ചവരെ ആദരിക്കണം എന്നായിരുന്നെങ്കിലും സമചിത്തത വിടാതെയുള്ള സമ്മർദ്ദങ്ങൾ ഫലം അണിഞ്ഞപ്പോൾ ഏവരും സന്തോഷാശ്രുക്കൾ പൊഴിച്ചു.കേരളത്തിൽ ബിജെപി യുടെ കടന്നു കയറ്റത്തിന് പെട്ടെന്ന് തന്നെ ബ്രേക്ക് ഇടുവാൻ ഛത്തീസ്‌ ഗഡ്‌ സംഭവം വഴി തെളിച്ചെങ്കിലും ;രാജീവ് ചന്ദ്ര ശേഖറും ; അനൂപ് ആന്റണിയും ;ഷോൺ ജോര്ജും ഉണർന്നു പ്രവർത്തിച്ചതിനാൽ അതി ശക്തമായ ക്രൈസ്തവ വിരോധത്തിൽ നിന്നും രക്ഷപെടുവാനും സാധിച്ചു .

ഷോൺ ജോർജ് ;സുമിത് ജോർജ് തുടങ്ങിയ ബിജെപി യിലെ ക്രൈസ്തവ നേതാക്കൾക്ക് ഇനിയും ധൈര്യ സമേതം പ്രവർത്തനങ്ങൾ തുടരാമെന്നതും ശുഭ സൂചനയാണ് കാണിക്കുന്നത്.ദേശീയ രാഷ്ട്രീയ പാർട്ടികൾ ഇന്ത്യ ഒട്ടാകെ ഛത്തീസ്‌ ഗഡ്‌ സംഭവത്തിൽ നേർച്ച  സമരങ്ങൾ മാത്രമാണ് നടത്തിയതെന്നതും സ്മരണീയമാണ് .മാർഗരറ്റ് അൽവയെയും , ഓസ്‌ക്കാർ ഫെർണാണ്ടസിനെപോലുയുള്ള ദേശീയ നേതാക്കളെ  സംഭാവന നൽകിയ കർണ്ണാടകത്തിലെ കോൺഗ്രസിന്റെ  പ്രതിഷേധം തന്നെ ചടങ്ങ് മാത്രമായിരുന്നു .സിപിഎം പ്രതിഷേധമാവട്ടെ കേരളത്തിലൊതുങ്ങി നിന്നു.കേരളാ കോൺഗ്രസുകൾക്കു ദേശീയ താല്പര്യം ഇല്ലാത്തതിനാൽ മാത്രം സമര മുഖങ്ങൾ തുറന്നു .ബിജെപി യുടെ കേരളാ നേതൃത്വം ഉണർന്നു പ്രവർത്തിച്ചതിനാൽ ഏറെ പരിക്കില്ലാതെ രക്ഷപെടുവാനുമായി .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top