
പാലാ: ജനറൽ ആശുപത്രിയിൽ എല്ലാ മന്ദിരത്തിലും പ്രവർത്തനസജ്ജമായ അഗ്നി സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട് എന്നാൽ അവിടുത്തെ ലഘുവായ പ്രശ്നം ചൂണ്ടിക്കാട്ടിയവരും അതിൻ്റെ പേരിൽ സമരം നടത്തിയവരും എന്തുകൊണ്ട് 20-ൽ പരം ജില്ലാ – താലൂക്ക്തല ഓഫീസുകൾ പ്രവർത്തിക്കുന്നതും നിരവധി ജീവനക്കാർ ജോലി ചെയ്യുന്നതും ആയിരക്കണക്കായ ജനങ്ങൾ സേവനങ്ങൾക്കായി കയറി ഇറങ്ങുന്നതുമായ ബഹുനില മന്ദിരമായ സിവിൽ സ്റ്റേഷനിലേയും നിരവധി പാചകശാലകളും വാണിജ്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന നഗരസഭാ ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സിലും ഒരു വിധ അഗ്നി സുരക്ഷയും നാളിതുവരെ ഒരുക്കാത്തത് കണ്ടെത്താത്തതെന്ന് താലൂക്ക് വികസനസമിതി അംഗം ജോസ് കുട്ടി പൂവേലിയുടെ പരാതി.
ഇതേ മന്ദിരങ്ങളിൽ ഇരുന്ന് ആശുപത്രിയുടെ ഫയർ എൻ.ഒ.സി ചോദ്യം ചെയ്തവരും സമരം പ്രഖ്യാപിച്ചവരും ന്യൂനത എഴുതിയ വകുപ്പുകളും എന്തേമറ്റു സർക്കാർ സ്ഥാപനങ്ങളുടെ അഗ്നി സുരക്ഷയെ പറ്റി പറയാത്തതെന്ന് ജോസുകുട്ടിയുടെ ചോദ്യം?
മീനച്ചിൽ താലൂക്കിൽ ജനറൽ ആശുപത്രി ഒഴികെ മറ്റ്ഒരു സർക്കാർ ബഹുനിലമന്ദിരങ്ങൾക്കും ഒരു വിധ അഗ്നി സു രക്ഷയുമില്ലെന്ന് ജോസുകുട്ടി ചൂണ്ടിക്കാട്ടി.
2019-ൽ നിർമ്മാണം പൂർത്തിയാക്കിയ ജനറൽ ആശുപത്രി മന്ദി രങ്ങളിലെ അഗ്നി സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിച്ച പൊതുമരാമത്ത് വകുപ്പ് നിർമ്മാണം പൂർത്തിയാക്കി ഫയർ എൻ.ഒ.സി എടുത്ത് നാളിതുവരെ നൽകിയിട്ടില്ലെന്ന് ജോസുകുട്ടി പൂവേലി ആരോപിച്ചു.കുറ്റകരമായ അലംഭാവവും കൃത്യവിലോപവുമാണ് പൊതുമരാമത്ത് വകുപ്പുകൾ നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.സമഗ്ര അന്വേഷണവും ആവശ്യപ്പെട്ട് പരാതി നൽകുകയും ചെയ്തു.
ജനറൽ ആശുപത്രിയുടെ അഗ്നി സുരക്ഷാ അറ്റകുറ്റപണികൾക്കായി ആശുപത്രി അധികൃതർ രോഗികൾക്ക് മരുന്ന് വാങ്ങുവാൻ വച്ചിരുന്ന 10 ലക്ഷം രൂപ നൽകിയിരുന്നുവെന്നും മാസങ്ങൾ കഴിഞ്ഞിട്ടും ഒരു ചുക്കും ഇവിടെ നടത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിർമ്മാണ നിരക്ക് കൂട്ടിയതിനാൽ ഇനി ചെയ്യുന്നതിന് കുറഞ്ഞത് 30 ലക്ഷം രൂപയെങ്കിലും വേണ്ടിവരും. പൊതുമരാമത്ത് കാരുടെ നിസ്സംഗത മൂലം സർക്കാരിന് വൻ നഷ്ടമാണ് ഉദ്യോഗസ്ഥർ വരുത്തി വച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനറൽ ആശുപത്രിയിലെ ഉയർന്ന ശേഷിയിലുള്ള വൈദ്യുത സബ് സ്റ്റേഷനും ജനറേറ്ററുകളുo പ്രവർത്തിപ്പിക്കുന്നതിനായി സർക്കാർ തസ്തിക സൃഷ്ടിച്ച് നിരവധി ജീവനക്കാരെ വർഷങ്ങൾക്ക് മുന്നേ നിയമിച്ചിട്ടുണ്ട് എങ്കിലും ഈ ജീവനക്കാരെ ആശുപത്രി ക്കായി ചുമതലക്കാരായ പൊതുമരാമത്ത് വകുപ്പ് വിട്ടു നൽകിയിട്ടില്ലെന്നും താലൂക്ക് സഭയിൽ ജോസ് കുട്ടി പൂവേലി അറിയിച്ചു.ഇതെല്ലാം അധികൃതർ മറച്ചുവച്ച് ആശുപത്രി അധികൃ തർക്കെതിരെ റിപ്പോർട്ട് തയ്യാറാക്കുകയും പൊതു വിചാരണയ്ക്കും സമരങ്ങൾക്കും ഇട്ടു കൊടുക്കുകയായിരുന്നു. അന്വേഷണവുംകർശന നടപടിയും ഉണ്ടാവണമെന്നും ജോസ് കുട്ടി പൂവേലി സമർപ്പിച്ച പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതികൾ വിവിധ വകുപ്പുകളുടെ റിപ്പോർട്ടിനായി അയച്ചു.