പെരിന്തൽമണ്ണ:ൻസ്റ്റഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്തതിനെ ചൊല്ലിയുണ്ടായ വിദ്യാർഥികളുടെ തർക്കം സംഘർഷത്തിൽ കലാശിച്ചു. ഹയർ സെക്കൻഡറി വിദ്യാർഥികൾ തമ്മിലുണ്ടായ അടിപിടിയിൽ മൂന്നുപേർക്ക് പരിക്കേറ്റു. അങ്ങാടിപ്പുറം പരിയാപുരം സ്കൂളിന് മുന്നിലാണ് അടിപിടിയുണ്ടായത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോയെ ചൊല്ലി പരിയാപുരം സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ, പ്ലസ്‌ടു വിദ്യാർഥികൾ തമ്മിലായിരുന്നു അടിപിടി

വിദ്യാർഥികൾ തമ്മിലുള്ള അടിപിടി കണ്ട് പിടിച്ചുമാറ്റാനെത്തിയ സമീപത്തെ വ്യാപാരിക്കും മർദനമേറ്റു. ഇദ്ദേഹത്തിന്‍റെ അടിവയറിന് ചവിട്ടേൽക്കുകയായിരുന്നു. ഇയാളും രണ്ട് വിദ്യാർത്ഥികളും പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എട്ടോളം പേർ വന്ന് തങ്ങളെ അക്രമിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റ് ചികിത്സയിലുള്ള വിദ്യാർഥികൾ പറയുന്നത്. സംഭവത്തിൽ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തിട്ടുണ്ട്