Kerala

മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവ് 1984 ൽ പ്രതിഷേധ പ്രകടനം നയിച്ചു ;41 വർഷത്തിന് ശേഷം ഇപ്പോളും :വിശ്വാസ തീവ്രതയുടെ  ആൾരൂപമായി ജോസഫ് പള്ളിക്കാപറമ്പിൽ പിതാവ് 

പാലാ :പണ്ട് മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവ് ഒരു വൈകുന്നേരം ഇരു കൈകളും കൂപ്പി പിടിച്ച് 1984 ൽ പാലായിൽ പ്രതിഷേധ പ്രകടനം നയിച്ചു ;41 വർഷത്തിന് ശേഷം ഇപ്പോളും :വിശ്വാസ തീവ്രതയുടെ  ആൾരൂപമായി പിതാവ്  ഭരണങ്ങാനത്ത് സജീവമായി പ്രതിഷേധ ജപമാലയ്ക്കു നേതൃത്വം നൽകി .1984 ൽ കെ എസ് യു വിന്റെ ആഭിമുഖ്യത്തിൽ നടന്ന വിദ്യാർത്ഥി സമരം അക്രമാസക്തമാവുകയും ;പാലാ സെന്റ് തോമസ് കോളേജും  ;പാലാ അൽഫോൻസാ കോളേജും അടിച്ചു തകർക്കുകയും ചെയ്ത അക്രമ സമരത്തിനെതിരെയാണ് അന്ന് സഭ മക്കളുടെ പ്രതിഷേധത്തിന് നേതൃത്വം കൊടുത്തു കൊണ്ട് മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവ് പാലാ മുൻസിപ്പൽ സ്റ്റേഡിയം മുതൽ സെന്റ് തോമസ് ഹൈ സ്‌കൂൾ വരെയുള്ള പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകിയത്.അന്ന് ആരോഗ്യത്തോടെ നടന്നു നീങ്ങിയ പിതാവ് ഇന്നലെ നടന്ന ജപമാല റാലിയിൽ ചക്ര കസേരയിൽ ആയിരുന്നെന്നു മാത്രം .മനസിന് ഇന്നും ചെറുപ്പം തന്നെ .അന്ന് പ്രതിഷേധ പ്രകടനത്തിന്റെ അനൗൺസ്‌മെന്റ് പാലാ സെന്റ് തോമസ് ഹൈസ്‌കൂളിലെ ഞങ്ങടെയൊക്കെ അധ്യാപകനായ കടപ്പൂരാൻ സാറായിരുന്നു .

അന്നത്തെ പ്രതിഷേധ പ്രകടനം ഒരാഴ്ച മുൻപ് സംഘടിപ്പിച്ചതായിരുന്നെങ്കിൽ ഇന്ന് രാവിലെ രൂപതാ കൂരിയാ കൂടിയാണ് പെട്ടെന്ന് ജപമാല റാലിക്കായി അറിയിപ്പ് പോയത്.പക്ഷെ പ്രതികരണം വളരെ വലുതായിരുന്നു .പതിനായിരങ്ങളുടെ ജപമാല റാലിക്കാണ്  അൽഫോൻസാ തീർത്ഥാടന കേന്ദ്രം സാക്ഷ്യം വഹിച്ചത് .ജപമാല റാലിയിൽ പങ്കെടുത്തവരെല്ലാം അൽഫോൻസാമ്മയുടെ കബറിടത്തിലെത്തി പ്രാർത്ഥിക്കണമെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞപ്പോൾ പിതാവിന്റെ പ്രസംഗത്തിലെ ആദ്യഭാഗത്ത് പറഞ്ഞപോലെ സുവിശേഷവചനം  കൊണ്ട് ഈ അക്രമത്തെ നേരിടുമെന്ന് പറഞ്ഞതിന്റെ അടിക്കുറിപ്പായി.അക്രമം അവസാനിപ്പിക്കുവാനായി വേണ്ടി വന്നാൽ വിശ്വാസികൾ പാർലമെന്റിന്റെ മുൻപിലേക്ക് വരുമെന്ന് കൂടി പറഞ്ഞപ്പോൾ വരാനിരിക്കുന്ന സമരങ്ങളുടെ പ്രതിഫലനമായി .

ജപമാല റാലിയിൽ പങ്കെടുത്ത മാണി സി കാപ്പനെയും ജില്ലാ പഞ്ചായത്ത് മെമ്പർമാരായ രാജേഷ് വാളിപ്ലാക്കലിനെയും;ജോസ്‌മോൻ മുണ്ടയ്ക്കലിനെയും പേരെടുത്ത് പറഞ്ഞു അനുമോദിക്കുവാനും പ്രോട്ടോ സിഞ്ചല്ലൂസ്‌ ഫാദർ ജോസഫ് തടത്തിൽ മറന്നില്ല .ടോബിൻ കെ അലക്സ് ;ജോർജ് പുളിങ്കാട് ;പീറ്റർ പന്തലാനി എന്നിവരും ജപമാല റാലിയിൽ പങ്കെടുത്തു .ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രം റെക്ടർ, വൈസ് റെക്ടർമാർ തുടങ്ങിയവർ ഒരുക്കങ്ങൾ ഭംഗിയായി നിർവഹിച്ചു. അതുകൊണ്ട് തന്നെ ട്രാഫിക് ബ്ലോക്ക് ഉണ്ടായിരുന്നില്ല .ഷംഷാബാദ് രൂപത മെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ,പാലാ രൂപത ചാൻസലർ ജോസഫ് കുറ്റിയാങ്കൽ,രൂപതയുടെ വികാരി ജനറാൾമാർ തുടങ്ങിയവരുടെ സാന്നിധ്യം വിശ്വാസികളിൽ ആവേശമായി കത്തിപ്പടരുന്നു .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top