പാലാ :മാണി സി കാപ്പന് സമയ ക്ലിപ്തത അച്ചിട്ടാണ് രാവിലെ എട്ടരയ്ക്ക് നാലമ്പല ദർശനത്തിനിറങ്ങുമെന്നു പറഞ്ഞാൽ കിറു കൃത്യം എട്ടര തന്നെ .കോട്ടയം മീഡിയാ അവിടെ ചെല്ലുമ്പോൾ മാണി സി കാപ്പനോടൊപ്പം തങ്കച്ചൻ മുളങ്കുന്നവും ;കൗൺസിലർ ജിമ്മി ജോസഫും ;എം പി കൃഷ്ണൻ നായരും റെഡിയായി നിൽക്കുന്നു .ഉടനെ തന്നെ രാമപുരത്തേക്ക് .ഇളംതോട്ടം പള്ളിയുടെ മുന്നിലെത്തിയപ്പോൾ ഡ്രൈവർ കാർ ഒന്ന് സ്ലോ ആക്കി .ഉടനെ പള്ളിയിലേക്ക് നോക്കി മാണി സി കാപ്പൻ കുരിശു വരച്ചു .

തുടർന്ന് യാത്ര നാലമ്പലത്തിൽ ആദ്യ ക്ഷേത്രമായ ശ്രീരാമ ക്ഷേത്രത്തിലേക്ക് ;ദൂരെ നിന്നും നോക്കിയപ്പോൾ റോഡിനിരു വശവും വാഹനങ്ങളുടെ നീണ്ട നിര .ഇന്ന് ഞായറാഴ്ച ആയതിനാൽ നാടിന്റെ നാനാ ദിക്കുകളിൽ നിന്നും തീർത്ഥാടകരും ഏറിയിട്ടുണ്ട് .അമ്പലത്തിൽ നിന്നും കിലോ മീറ്ററുകൾ അകലെ ക്യൂ നീണ്ടിരിക്കുന്നു .അമ്പലത്തിൽ ചെന്ന മാണി സി കാപ്പനെ അധികാരികൾ ഷാൾ പുതപ്പിച്ചാണ് സ്വീകരിച്ചത്.പാണികൾ കൂപ്പി പ്രാർത്ഥനയിൽ മുഴുകിയ കാപ്പൻ തുടർന്ന് അന്നദാനം ഭക്തർക്ക് വിളമ്പി കൊടുക്കുവാനും സമയം കണ്ടെത്തി.
തുടർന്ന് കൂടപ്പുലം ലക്ഷ്മണ സ്വാമി ക്ഷേത്രത്തിലും;അമനകര ഭാരതസ്വാമി ക്ഷേത്രത്തിലും ;മേതിരി ശത്രുഘൻ സ്വാമി ക്ഷേത്രത്തിലും അധികാരികൾ പൊന്നാട അണിയിച്ച് സ്വീകരണം നൽകി.അതിൽ തന്നെ കൂടപ്പുലത്ത് ലൈറ്റ് മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനവും നിര്വഹിച്ചപ്പോൾ നാട്ടുകാരും ,അധികാരികളും സന്തോഷത്തോടെ യാത്രയാക്കി .ഏറ്റവും അവസാനം കുറിഞ്ഞി കവലയിലെ ലൈറ്റ് മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനത്തിലും അവിടെ കൂടിയ നാട്ടുകാർ ആവേശകരമായ സ്വീകരണമാണ് നൽകിയത് .നാടിൻറെ വെളിച്ചമായി മാറുവാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷവും ചാരിതാർഥ്യവുമുണ്ടെന്നാണ് മാണി സി കാപ്പൻ അവിടെ നാട്ടുകാരോട് സംവദിച്ചത് .

തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ