Kerala

വിശ്വാസം തീർത്ത മനുഷ്യ മതിലിലൂടെ ;പൂക്കൾ വാരി വിതറി ഗാഢ ലൂപ്പെ പള്ളിയിൽ വിശുദ്ധ കുരിശിനു സ്വീകരണം

പാലാ :നൂറു കണക്കിന് വിശ്വാസികൾ തീർത്ത മനുഷ്യ മതിലുകൾക്ക് നടുവിലൂടെ ഇടവകകളിലൂടെ പര്യടനം നടത്തുന്ന വിശുദ്ധ കുരിശിനു പൂക്കൾ വാരി വിതറി ഘന ഗംഭീര സ്വീകരണം നൽകി.ഇന് വൈകിട്ട് പാലാ ആശുപത്രി കവലയിൽ നിന്നും വിശ്വാസ സമൂഹം സ്വീകരിച്ചാനയിച്ചു .പേപ്പൽ പതാക കെട്ടിയ ബൈക്കുകൾ മുന്നിൽ നീങ്ങിയപ്പോൾ വിശുദ്ധ കുരിശിനു പിന്നാലെ രണ്ടു വരിയായി വിശ്വാസ സമൂഹവും നീങ്ങി .

പള്ളിയിലെത്തിയ വിശുദ്ധ കുരിശിനു പൂക്കൾ വാരി വിതറിയാണ് വിശ്വാസികൾ സ്വീകരണം നൽകിയത് .തുടർന്ന് വിവിധ ഇടവകകളിലെ വൈദീകരുടെ നേതൃത്വത്തിൽ വിശുദ്ധ ബാലീ അർപ്പിച്ചു .ഫാദർ ജോഷി പുതുപ്പറമ്പിൽ മുഖ്യ കാർമ്മികനായിരുന്നു.ടോബിൻ കെ അലക്സ് ;ജോസുകുട്ടി പൂവേലി ;ജോസ് പാറേക്കാട്ട് തുടങ്ങിയവർ സന്നിഹിതരായിരുന്നു .ജോർജ് പള്ളിപറമ്പിൽ (ട്രസ്റ്റി),ഷെറിൻ കെ.സി ,എബിൻ ജോസഫ് മരുതോലിൽ(ഇടവക സെക്രട്ടറി) ,എം .പി മണിലാൽ ( വികസന സമിതി സെക്രട്ടറി) ജോസഫ് ചിത്രവേലി എന്നിവർ നേതൃത്വം നൽകി.

പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാ സഭയിൽ സാധാരണ ജൂബിലി വർഷം പ്രഖ്യാപിച്ചതിന്റെ ഭാഗമായി രൂപതയിലെ എട്ടു മേഖലകളിലായി വിശുദ്ധ കുരിശിന്റെ പ്രയാണം നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി പരിശുദ്ധ ഗ്വഡലുപ്പേ മാതാ ദേവാലയം ഉൾക്കൊള്ളുന്ന പട്ടിത്താന മേഖലയിലേക്ക് അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ പിതാവ് ആശിർവദിച്ചു നൽകിയ വിശുദ്ധ കുരിശിന്റെ പ്രയാണമാന് ഇന്ന് പാലായിലെത്തി ചേർന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top