പാലാ : പാലാ എന്ന നാടിന്റെ വളർച്ചയിൽ ഏറ്റവും വലിയ സംഭവ ചെയ്ത ആളാണ് അന്തരിച്ച കെ എം മാണി സാറ് .കേരളത്തിലെ കത്തോലിക്കരുടെ പ്രതിനിധി ആയിരുന്ന കെ എം മാണി ആയിരുന്നു അതിനു മുൻകൈ എടുത്തത് ;വേറൊരുത്തനും ആ സ്ഥാനത്തേക്ക് വരാൻ കഴിഞ്ഞിട്ടില്ല.അത് പറയുന്നതിൽ എനിക്ക് ഒരു മടിയുമില്ല.അദ്ദേഹം 52 കൊല്ലം എം എൽ എ ആയിരുന്നു .

അതിൽ തന്നെ 23 വര്ഷം മന്ത്രി ആയിരുന്നു .ഏതു ക്രൈസ്തവന് ഒരു പ്രശ്നം വന്നാലും തന്റേടത്തോടെ മുന്നിൽ നിന്ന ഒരു വ്യക്തിത്വം ആണ് .അത് സഭ ആലോചിക്കേണ്ടത് ആണ് .ഇന്ന് ക്രൈസ്തവന് കേരളാ രാഷ്ട്രീയത്തിൽ എന്താണ് വില .ഇന്ന് ചെറുപ്പക്കാർ നാട് വിട്ട് അമേരിക്കയിലേക്കും ; കാനഡയിലേക്കും ഓടുകയാണ് . ഒളിച്ചോടി പോയിരിക്കുന്ന ചെറുപ്പക്കാരെ തിരിച്ചു കൊണ്ട് വരുവാൻ കത്തോലിക്കാ സഭയും പിതാക്കന്മാരും ശ്രദ്ധ ചെലുത്തണമെന്നാണ് എന്റെ അഭിപ്രായമെന്നും പി സി ജോർജ് കൂട്ടിച്ചേർത്തു . പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു പി സി ജോർജ്