
പാലാ:പാലാ രൂപത സുവിശേഷത്തിൻ്റെ സുഗന്ധമുള്ള നാട് ആണെന്ന് ശശി തരൂർ എം.പി അഭിപ്രായപ്പെട്ടു.പlലാ രൂപതാ പ്ളാറ്റിനം ജൂബിലി ആഘോഷ സമാപന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ശശി തരൂർ.
പാലാ ബൈബിളിൽ പറഞ്ഞ പോലെ ഒരു കാനാൻ ദേശമാണ് .ദൈവ സ്നേഹമുള്ള ഈ നാട്ടിൽ നദികളും മലകളും എല്ലാമുള്ള അതിലുപരി ദൈവ സ്നേഹമുള്ള നാട്ടുകാരുള്ള ഒരു നാടാണ്.

മനുഷ്യനെ ദൈവത്തിൻ്റെ അടുത്തു കൊണ്ടുവരുന്നതിൽ മാത്രമല്ല കാർഷിക രംഗത്തും സംഭാവനകൾ നൽകിയാണ് പാലാ രൂപത മുന്നേറുന്നതെന്നുള്ളത് ശുഭോദാർക്കമാണെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി.
പാലാ രൂപതയുടെ ഈ ആഘോഷം പാലായിൽ മാത്രമല്ല കേരളത്തിൻ്റെ തന്നെ ആഘോഷമാണെന്ന് കെ.പി.സി.സി പ്രസിഡണ്ട് സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു.പ്രവർത്തനോൻ മുഖമായ ഒരു രൂപതയാണ് പാലായെന്നും അദ്ദേഹം സൂചിപ്പിച്ചു.