Kottayam

വിവാദ ഫോണ്‍ സംഭാഷണം പുറത്തുവന്നതിനു പിന്നാലെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചു

കേരളമാകെ ചർച്ചയായ വിവാദ ഫോണ്‍ സംഭാഷണം പുറത്തുവന്നതിനു പിന്നാലെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചു.

പാലോട് രവി സമര്‍പ്പിച്ച രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.

സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടതിനാല്‍ വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ.ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായും സണ്ണി ജോസഫ് അറിയിച്ചു. പാലോട് രവിയുമായുള്ള ഫോണ്‍ സംഭാഷണം ജലീലാണ് പുറത്തുവിട്ടത്.

വരുന്ന തദ്ദേശ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നടിയുമെന്നും, നിയമ സഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് ബി.ജെ.പി ക്ക് പിന്നിൽ മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നുമായിരുന്നു പാലോട് രവി പറഞ്ഞത്.കോൺഗ്രസ് കാർക്ക് പരസ്പരം സ്നേഹമില്ലെന്നും പരസ്പരം കാല് വാരലാണ് പണിയെന്നുമാണ് പാലോട് രവി പറഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top